അമരമ്പലം ഗ്രാമപഞ്ചായത്ത്: കുതിരക്കച്ചവട പാരമ്പര്യം കോണ്‍ഗ്രസിന്​ -സി.പി.എം

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിത രാജു രാജിവെച്ചത് കോണ്‍ഗ്രസ് ഭരണസമിതിക്കിടയിലുണ്ടായ അഭിപ്രായഭിന്നതയാണെന്ന് സി.പി.എം. രാജിയെ തുടര്‍ന്നുണ്ടായ വീഴ്ചയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാത്ത യു.ഡി.എഫ് ഭരണസമിതി നാണക്കേട് മറച്ചുവെക്കാന്‍ വിഷയം സി.പി.എമ്മി​െൻറ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 1980ല്‍ അമരമ്പലത്ത് കുതിരക്കച്ചവടം നടത്തിയ പാരമ്പര്യം കോണ്‍ഗ്രസിനാണുള്ളതെന്നും അന്നത്തെ എൽ.ഡി.എഫ് ഭരണസമിതിയെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കുകയായിരുെന്നന്നും നേതാക്കള്‍ പറഞ്ഞു. നിഷ്‌ക്രിയമായ അമരമ്പലം പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസിലെ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ അനിതാരാജു രംഗത്തുവന്നത്, ഭരണസമിതിക്കേറ്റ തിരിച്ചടിയാണ്. രാജിവെച്ചതോടെ വിവരം അന്വേഷിക്കാന്‍ ഇടതുപക്ഷ അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പഞ്ചായത്തില്‍ ചെന്നിരുന്നു. എന്നാല്‍, യു.ഡി.എഫ് അംഗങ്ങള്‍ രാജിവെച്ച അംഗത്തെ തടയാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്യുക മാത്രമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തിട്ടുള്ളൂവെന്നും സി.പി.എം നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ. അനന്തകൃഷ്ണന്‍, കെ.എന്‍. പ്രസന്നന്‍, പി.ടി. മോഹനദാസന്‍, കെ. വാസുദേവന്‍, എം.വി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.