പാലക്കാട്: കൽമണ്ഡപം-കൽപാത്തി ബൈപാസ് റോഡിലുള്ള കുഴികൾ ഒരാഴ്ചക്കകം അടച്ച് യാത്രായോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പിന് ഷാഫി പറമ്പിൽ എം.എൽ.എ നിർദേശം നൽകി. മണ്ഡലത്തിലെ മറ്റ് പൊതുമരാമത്ത് റോഡുകൾ കൂടി കുഴികൾ അടച്ച് യാത്രായോഗ്യമാക്കാൻ വേണ്ടി വിശദമായ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭിക്കാൻ വേണ്ട നടപടികൾ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, കൽമണ്ഡപം-കൽപാത്തി ബൈപാസ് റോഡിെൻറ പുനരുദ്ധാരണത്തിനായി മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഭരണാനുമതി ലഭിക്കാൻ അനന്തര നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചു. മിന്നൽ പരിശോധന നടത്തി പാലക്കാട്: ഊർജിത പകർച്ചവ്യാധി നിയന്ത്രണത്തിെൻറ ഭാഗമായി തേങ്കുറുശ്ശി പഞ്ചായത്തിലെ ഹോട്ടലുകൾ, ചിക്കൻ സ്റ്റാളുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിെൻറയും പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറയും കീഴിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പഴകിയ ഭക്ഷണം സൂക്ഷിച്ചതും ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ സ്പോട്ട് ഫൈനായി 11,500 ഈടാക്കി. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ പി.സി. ബിനു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ്, ഓസ്റ്റിൻ ജോൺ, സജീവ്, അബ്ബാസ്, പഞ്ചായത്ത് സ്റ്റാഫ് ശശികുമാർ എന്നിവർ പങ്കെടുത്തു. എലിപ്പനി പ്രതിരോധ പ്രവർത്തന ഭാഗമായി പഞ്ചായത്തിെൻറ എല്ലാ വാർഡുകളിലും അനൗൺസ്മെൻറ് ബോധവത്കരണ സെമിനാറുകൾ നടത്താൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.