ഉരുൾപൊട്ടൽ: തിരിച്ചു പോകാൻ ഭയന്ന് കുടുംബങ്ങൾ

നെന്മാറ: അളുവശേരി ചേരിൻകാട്ടിലെ ആതനാട് മലയുടെ താഴ്വരയിലെ ഉരുൾപൊട്ടലിൽ മാറ്റിപ്പാർപ്പിച്ച 12ഓളം കുംടുംബങ്ങൾക്ക് തിരിച്ചുപോകാൻ ഇപ്പോഴും ഭയം. രണ്ടാഴ്ച മുമ്പ് നടന്ന ഉരുൾപൊട്ടലിൽ ചേരിൻകാട്ടിൽ പത്തുപേരാണ് മരണപ്പെട്ടത്. മുന്നു വീടുകൾ നിശ്ശേഷം തകർന്നു. വീടു തകർന്ന മൂന്നു കുടുംബങ്ങൾക്ക് പേഴുമ്പാറയിലെ സ്വകാര്യ സ്കൂൾ വീടു നിർമിച്ചു നൽകാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇനിയും ഉരുൾപൊട്ടലിനുള്ള സാധ്യതകൾ നിലനിൽക്കുന്ന മലയടിവാരത്തെ വീടുകളിലേക്ക് എങ്ങനെ പോകും എന്നാണ് ഇവർ ചോദിക്കുന്നത്. മാറ്റിപ്പാർപ്പിച്ച കുടംബങ്ങൾ പലരും ജലസേചന വകുപ്പി‍​െൻറ ക്വാർട്ടേഴ്സുകളിലും വാടക വീടുകളിലുമാണ് കഴിയുന്നത്. കൂലിപ്പണി ചെയ്തും മറ്റും കഴിയുന്നവരാണ് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾ. കൈയിലെ പണമെല്ലാം തീർന്നു. ഇനി തൊഴിലിന് പോകാനും അവർക്ക് കഴിഞ്ഞിട്ടില്ല. ഉരുൾപൊട്ടൽ ഭീഷണിയില്ലാത്ത സ്ഥലത്ത് വീടു നിർമിച്ചു നൽകുമെന്ന പ്രതീക്ഷയിലാണ് ഇവരിൽ പലരും. ഉരുൾപൊട്ടലിനുശേഷം വീടുകളിൽ പോയി നോക്കാൻ പോലും പലർക്കും കഴിഞ്ഞിട്ടില്ല. വെള്ളം കയറി നിത്യോപയോഗ സാധനങ്ങൾ പലതും നശിച്ചുപോയെന്ന് ചിലർ പറയുന്നു. മലയിൽ നാലിടത്താണ് ഉരുൾ പൊട്ടിയത്. കൂറ്റൻ കല്ലുകൾ പലതും ഉരുണ്ടെത്താവുന്ന സ്ഥിതിയിലാണ് ആതനാട് താഴ്വര. പി.കെ. ശശിക്കെതിരെയുള്ള ആരോപണം: കേസ് പൊലീസ് ഏറ്റെടുക്കണം -ബി.ജെ.പി പാലക്കാട്: ഡി.വൈ.എഫ്.ഐയുടെ ജില്ല കമ്മിറ്റി അംഗമായ യുവതി ഷൊർണൂർ എം.എൽ.എക്കെതിരെ പാർട്ടിക്ക് നൽകിയ പരാതി അന്വേഷണത്തിനായി പൊലീസിന് കൈമാറണമെന്ന് ബി.ജെ.പി ജില്ല അധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. പരാതിക്ക് കാത്തു നിൽക്കാതെ സ്വമേധയാ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കണം. പാലക്കാട് ഡി.സി.സി പ്രസിഡൻറിനെതിരെ ആദിവാസി യുവതി തന്നെ അപമാനിച്ചു എന്ന് ആരോപണം ഉന്നയിച്ച് പൊലീസിന് നൽകിയ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: പ്രസ് ക്ലബ് സംഭാവന നൽകി പാലക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്് പാലക്കാട് പ്രസ് ക്ലബ് അംഗങ്ങൾ സ്വരൂപിച്ച 80,150 രൂപയുടെ ചെക്ക് ജില്ല കലക്ടർ ഡി. ബാലമുരളിക്ക് പ്രസ് ക്ലബ് പ്രസിഡൻറ് സി.കെ. ശിവാനന്ദൻ കൈമാറി. മഴക്കെടുതിയിൽ കൃത്യമായ വാർത്തകൾ നൽകിയ മാധ്യമങ്ങളെ കലക്ടർ അഭിനന്ദിച്ചു. പ്രസിഡൻറ് സി.കെ. ശിവാനന്ദൻ, സെക്രട്ടറി എൻ.എ.എം. ജാഫർ, ട്രഷറർ എം.വി. വസന്ത് എന്നിവർ സംസാരിച്ചു. തുടർന്ന് മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ കലക്ടർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.