ഹജ്ജ് തീർഥാടകരുടെ മടക്കം 12 മുതൽ

ഒരുക്കം വിലയിരുത്താൻ നെടുമ്പാശ്ശേരിയില്‍ ഇന്ന് യോഗം കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് പുറപ്പെട്ട തീർഥാടകർ സെപ്റ്റംബർ 12 മുതൽ തിരിച്ചെത്തും. മടങ്ങിയെത്തുന്നവര്‍ക്ക് നെടുമ്പാശ്ശേരിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ചൊവ്വാഴ്ച കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേർന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഹജ്ജ് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ബുധനാഴ്ച ഉച്ചക്ക് മൂന്നിന് നെടുമ്പാശ്ശേരിയില്‍ സിയാലി​െൻറ നേതൃത്വത്തില്‍ യോഗം നടക്കും. തീർഥാടകരെ സഹായിക്കാന്‍ ഹജ്ജ് കമ്മിറ്റിയുടെ 50 വളൻറിയർമാർ വിമാനത്താവളത്തിലുണ്ടാകും. 12ന് രാവിലെ ആറിനാണ് ആദ്യവിമാനം. പ്രഥമ ഹജ്ജ് സംഘത്തെ മന്ത്രി ഡോ. കെ.ടി. ജലീലി​െൻറ നേതൃത്വത്തിൽ സ്വീകരിക്കും. തീർഥാടകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവന മന്ത്രിക്ക് കൈമാറും. 12 മുതല്‍ 26 വരെയായി 29 ചാര്‍ട്ടര്‍ വിമാനങ്ങളിലും ഒരു യാത്രാവിമാനത്തിലുമായാണ് മടക്കസര്‍വിസുകൾ ക്രമീകരിച്ചിരിക്കുന്നത്. മദീനയില്‍ നിന്നാണ് മടക്കയാത്ര. ആദ്യദിനത്തില്‍ രണ്ട് വിമാനങ്ങളാണുള്ളത്. 13ന് ഒരു വിമാനം സര്‍വിസ് നടത്തും. 14ന് വിമാനങ്ങളില്ല. 15, 18, 19, 23 തീയതികളില്‍ മൂന്ന് വിമാനങ്ങളും 16, 22, 25, 26 തീയതികളില്‍ രണ്ട് വിമാനങ്ങളുമുണ്ടാകും. 17, 21, 24 തീയതികളില്‍ ഓരോ വിമാനവും സര്‍വിസ് നടത്തും. ഹജ്ജിന് ആദ്യം പോയ വിമാനങ്ങളിലെ തീര്‍ഥാടകരാണ് ആദ്യമെത്തുക. മടങ്ങിയെത്തുന്ന തീര്‍ഥാടകര്‍ക്ക് അഞ്ച് ലിറ്റര്‍ സംസം വെള്ളം വിമാനത്താവളത്തില്‍ കൈമാറും. ഇത് നേരത്തെ തന്നെ വിമാന കമ്പനി നെടുമ്പാശ്ശേരിയില്‍ എത്തിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഹജ്ജ് സർവിസുകള്‍ കരിപ്പൂരില്‍നിന്ന് നടത്താന്‍ ശ്രമം നടത്തുമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു. യോഗത്തില്‍ കമ്മിറ്റി അംഗങ്ങളായ കാരാട്ട് റസാഖ് എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, ഡോ. ബഹാഉദ്ദീൻ കൂരിയാട്, പി. അബ്ദുറഹ്മാൻ (ഇണ്ണി), കടക്കൽ അബ്ദുൽ അസീസ് മൗലവി, എൽ. സുലൈഖ, മുസ്ലിയാർ സജീർ, മുഹമ്മദ് കാസിംകോയ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, എച്ച്. മുസമ്മിൽ ഹാജി, പി.കെ. അഹമ്മദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.