കാലിക്കറ്റിൽ പാരലൽ കോളജ് വിദ്യാർഥികൾ ഉപവാസം തുടങ്ങി

തേഞ്ഞിപ്പലം: പാരലൽ കോളജ് വിദ്യാർഥികളുടെ ഉപവാസ സമരത്തിന് കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിന് മുന്നിൽ തുടക്കം. അംഗീകാരം നഷ്ടപ്പെട്ട വിദൂര വിദ്യാഭ്യാസ യു.ജി, പി.ജി കോഴ്സുകൾ വീണ്ടെടുക്കുക, കോൺടാക്ട് ക്ലാസുകളും പഠനകുറിപ്പുകളും അടിച്ചേൽപ്പിക്കാതിരിക്കുക, ട്യൂഷൻ ഫീസ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പാരലൽ കോളജ് അസോസിയേഷ​െൻറ നേതൃത്വത്തിലുള്ള സമരം. സമരം ദേശീയപാതയോരത്തെ പ്രധാന കവാടത്തിന് പുറത്തേക്ക് മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല. അറസ്റ്റ് ചെയ്ത് നീക്കാൻ വിദ്യാർഥികൾ ആവശ്യപ്പെട്ടതോടെ പൊലീസ് പിൻവാങ്ങുകയും വൈകീട്ട് അഞ്ചുവരെ സമരം തുടരാൻ അനുവദിക്കുകയും ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല പ്രസിഡൻറ് പി.ടി. മൊയ്‌തീൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.പി. ഖാജാ മുഹ്‌യുദ്ദീൻ, എം.സി. വേണുഗോപാൽ, വിദ്യാർഥി നേതാക്കളായ കെ. ജസീറുൽ മുനീർ, കെ.പി. വിവേക്, ഇ.പി. ആഷിക് എന്നിവർ സംസാരിച്ചു. ആവശ്യം അംഗീകരിക്കുംവരെ സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.