ജില്ലയിൽ ഏഴുപേർക്ക്​ കൂടി എലിപ്പനി സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഏഴുപേർക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. ഇതോടെ എലിപ്പനി ബാധിച്ചവരുടെ എണ്ണം 41 ആയി. നിലവിൽ മല പ്പുറത്ത് എലിപ്പനിെയ തുടർന്ന് ഒരു മരണം മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴുപേർ അസുഖം ബാധിച്ച് മരിച്ചതായും സംശയമുണ്ട്. അതേസമയം, ജില്ലയിൽ എലിപ്പനിയുടെ പ്രതിരോധത്തിനായി നാലുലക്ഷം ഗുളികകളെത്തിയതായി ജില്ല പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ജില്ല മെഡിക്കൽ ഒാഫിസർ ഡോ. സക്കീന അറിയിച്ചു. ജനസംഖ്യാനുപാതികമായി 18 ലക്ഷം ഗുളികയാണ് ആവശ്യമുള്ളത്. ആരോഗ്യവകുപ്പി​െൻറ ബ്ലോക്കിൽ നെടുവയിലാണ് എലിപ്പനി കൂടുതൽ ബാധിച്ചിട്ടുള്ളത്. ബ്ലോക്ക് പരിധിയിൽപ്പെട്ട പരപ്പനങ്ങാടി, മുന്നിയൂർ, തിരൂരങ്ങാടി, ചെമ്മാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അസുഖം ബാധിച്ചിട്ടുണ്ട്. എടവണ്ണയിലും പൊന്നാനിയിലും സമാനസാഹചര്യമാണ്. ജില്ലയിൽ എല്ലായിടത്തും വ്യാപകമായി പനി പിടിച്ചിട്ടുണ്ട്. മഞ്ചേരി നഗരസഭ, തൃക്കലങ്ങോട് എന്നിവിടങ്ങളിൽ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ ആശുപത്രികളിലും പനിവാർഡുകൾ ആരംഭിച്ചതായും ഡി.എം.ഒ അറിയിച്ചു. സൂപ്പർ ക്ലോറിനേഷൻ, ക്ലോറിനേഷൻ എന്നിവക്കായി കുടുംബശ്രീയുടെ 6786 വളൻറിയർമാരെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ സഹായത്തിനായി മഹാരാഷ്്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നും ആരോഗ്യസംഘവും ജില്ലയിലെത്തിയിട്ടുണ്ട്. പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിലും ശുചീകരണത്തിലും ഏർപ്പെട്ടവർക്ക് പുറമെ മലിനജലത്തിലൂടെ നടക്കുന്നവരും ഗുളിക കഴിക്കണം. രോഗബാധയേൽക്കാൻ സാധ്യതയുള്ളവർ ഡോക്സിസൈക്ലിൻ 100 എം.ജി ഗുളിക ആഴ്ചയിൽ രണ്ടെണ്ണം ഒരുമിച്ചു കഴിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർേദശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.