ഇടക്കുർശ്ശി ശിരുവാണി ഡാം പാത: കേരളമേട്ടിൽ ആറിടങ്ങളിൽ വിള്ളൽ

കല്ലടിക്കോട്: ഇടക്കുർശ്ശി ശിരുവാണി ഡാം റോഡിൽ ആറിടങ്ങളിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ഇക്കോ ടൂറിസം മേഖലയിലേക്കുള്ള യാത്ര അപകട ഭീഷണിയിൽ. പ്രളയക്കെടുതികൾക്കുശേഷവും ഈ വിനോദ സഞ്ചാര മേഖലയിലേക്ക് സുഖകരമായ യാത്രക്കുള്ള പാത ഒരുങ്ങിയില്ല. റോഡി​െൻറ പാർശ്വഭിത്തി പത്തിലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി അഭിമുഖീകരിക്കുകയാണ്. പാതിവിള്ളൽ വീണ സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ കല്ലും മണ്ണുമിട്ട് താൽക്കാലിക സൗകര്യമൊരുക്കിയാണ് ഡാം പ്രദേശത്തേക്ക് വാഹനങ്ങൾ കൊണ്ടുപോകുന്നത്. കേരളമേട് ഭാഗത്ത് മാത്രം ആറിലധികം സ്ഥലങ്ങളിൽ റോഡ് നെടുകെ പിളർന്ന മട്ടാണ്. ഡാം പ്രദേശത്തേക്കുള്ള പാതയുടെ നിർമാണവും മറ്റ് അറ്റകുറ്റപ്പണികളും തമിഴ്നാട് നൽകുന്ന പണം ചെലവഴിച്ചാണ് ചെയ്യുന്നത്. മേൽനോട്ടം കേരള ജലസേചന വകുപ്പിനാണ്. വിനോദ സഞ്ചാരികൾ അടക്കമുള്ളവർക്ക് ഈ മേഖലയിലേക്ക് അപകടരഹിത യാത്രക്ക് നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രസക്തമാണ്. പടം) അടിക്കുറിപ്പ്: ശിരുവാണ് ഡാം പാതയിൽ റോഡ് പിളർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.