ഗൃഹോപകരണ കിറ്റ് വിതരണം

പാലക്കാട്: പ്രളയ ദുരിത ബാധിതർക്ക് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നൽകുന്ന ഗൃഹോപകരണ കിറ്റുകളുടെ സംസ്ഥാനതല വിതരണം ത ുടങ്ങി. വൈകീട്ട് നാലിന് കൽപാത്തി ശംഖുവാരത്തോട് ഫലാഹ് മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീർ വിതരണോദ്ഘാടനം നിർവഹിച്ചു. പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി.എ. റഈഫ്, ജില്ല പ്രസിഡൻറ് അബ്ദുനാസർ, ജില്ല സെക്രട്ടറിമാരായ ഷറഫുദ്ദീൻ, അബ്ബാസ്, എസ്.ഡി.പി.ഐ ജില്ല ജന. സെക്രട്ടറി കെ.ടി. അലവി എന്നിവർ സംബന്ധിച്ചു. അനധികൃതമായി സൂക്ഷിച്ച മദ്യവുമായി രണ്ടുപേർ പിടിയിൽ പാലക്കാട്: അനധികൃതമായി സൂക്ഷിച്ച മദ്യവുമായി രണ്ടുപേരെ പിടികൂടി. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഉത്സവകാല ലഹരി പരിശോധന സംഘം ശനിയാഴ്ച വൈകീട്ട് രഹസ്യവിവരത്തി‍​െൻറ അടിസ്ഥാനത്തിൽ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അത്താണിപ്പറമ്പ് സത്യാലയ നിവാസിലെ പത്മനാഭ‍​െൻറ കടയിലും വീട്ടിലുമായി അനധികൃതമായി 30 കുപ്പികളിലായി സൂക്ഷിച്ച 15 ലിറ്റർ മദ്യം പിടിച്ചു. ഹേമാംബിക നഗർ എസ്.ഐ രജീഷ്, എ.എസ്.ഐ ശിവചന്ദ്രൻ, സി.പി.ഒമാരായ നവോജ് ഷാ, മണികണ്ഠദാസ്, അർജുനൻ, ഭിവ്യ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. രാജീദ്, ആർ. വിനീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കി. തെക്കുമുറി ഭാഗത്ത് മലമ്പുഴ എസ്.ഐയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അനധികൃതമായി സ്ഥിരം മദ്യം വിൽക്കുന്ന കല്ലേപ്പുള്ളി തെക്കുമുറി ഹരിശ്രീയിൽ ഹരി (57) പിടിയിലായി. ഇയാൾക്കെതിരെ മലമ്പുഴ പൊലീസ് സ്റ്റേഷനിലും എക്സൈസിലും കേസുകളുണ്ട്. മലമ്പുഴ എസ്.ഐ എസ്. ഷമീർ, എസ്.സി.പി.ഒ ജയമോൻ, സി.പി.ഒ ശിവകുമാർ, ഹോം ഗാർഡ് സുനിൽകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. രജീത്, ആർ. വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിവാഹം ലഘൂകരിച്ച് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആലത്തൂർ: വിവാഹ ചെലവ് ലഘൂകരിച്ച് മിച്ചമുണ്ടാക്കിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അത്തിപ്പൊറ്റ ലക്ഷ്മി ഭവനിൽ പരേതനായ വി.സി. ചന്ദ്രൻ -ധനലക്ഷ്മി ദമ്പതികളുടെ മകൻ പ്രവീൺ, കാട്ടുശ്ശേരി മുളന്താനത്ത് പരേതനായ വി.എസ്. ദാസ്-ജൈനമ്മ ദമ്പതികളുടെ മകൾ ഷീനയുമാണ് കഴിഞ്ഞ ദിവസം വിവാഹ വേദിയിൽ ധനസഹായം നൽകിയത്. കെ.ഡി. പ്രസേനൻ എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. ടി. രാജൻ, എം.എം.എ. ബക്കർ എന്നിവർ സംബന്ധിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷം കുഴൽമന്ദം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു കുഴൽമന്ദം ബാലഗോകുലം ആഘോഷം സംഘടിപ്പിച്ചു. മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകാനായി ആഘോഷങ്ങൾ ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.