മലപ്പുറം: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് സഹായം നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് ആവശ്യപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ചട്ടങ്ങളനുസരിച്ച് ലഭിക്കുന്ന നഷ്ടപരിഹാരംകൊണ്ടുമാത്രം തിരിച്ചുപിടിക്കാവുന്നതല്ല പ്രളയത്തിെൻറ ആഘാതം. പ്രത്യേക പാക്കേജ് പുനരധിവാസത്തിനായി പ്രഖ്യാപിക്കണം. എങ്ങും പ്രവാസികളുള്ള കേരളത്തോട് ലോക രാജ്യങ്ങൾക്ക് ഊഷ്മളമായ ബന്ധമുണ്ട്. അതുകൊണ്ടാണ് നിരവധി രാജ്യങ്ങൾ സഹായം വാഗ്ദാനം നൽകിയത്. വിദേശ സഹായം സ്വീകരിക്കുന്നതിൽനിന്ന് കേരളത്തെ തടയുന്നത് തരംതാണ രാഷ്ട്രീയ പകപോക്കൽ മാത്രമാണ്. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങൾ കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇല്യാസ് കൂട്ടിച്ചേർത്തു. പാർട്ടി ദേശീയ നേതാക്കളുടെ സംഘം മൂന്ന് ദിവസങ്ങളിലായി ദുരന്തമേഖലകൾ സന്ദർശിച്ചു. ദേശീയ ജനറൽ സെക്രട്ടറിമാരായ സുബ്രഹ്മണി അറുമുഖം, ഷീമ മുഹ്സിൻ, കെ. അംബുജാക്ഷൻ, ട്രഷറർ എസ്.എൻ. സിക്കന്ദർ, സെക്രട്ടറി ഇ.സി. ആയിശ, സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, ജനറൽ സെക്രട്ടറിമാരായ കെ.എ. ഷഫീഖ്, സുരേന്ദ്രൻ കരിപ്പുഴ, സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ്, വൈസ് പ്രസിഡൻറുമാരായ റംല മമ്പാട്, മുനീബ് കാരകുന്ന്, ആരിഫ് ചുണ്ടയിൽ, റഷീദ് കീഴുപറമ്പ്, മജീദ് ചാലിയാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പന്തളം, ഹരിപ്പാട്, ചെങ്ങന്നൂർ, കുട്ടനാട്, ആലുവ, പെരുമ്പാവൂർ, മാള, നിലമ്പൂർ, വയനാട് മേഖലകൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.