മലപ്പുറം: സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതിയെ നേരിട്ട് കാണാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ബംഗാളില്‍നിന്നുള്ള പ്രതിനിധി സംഘം മലപ്പുറത്ത്. 24 പര്‍ഗാനാസ് ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ബംഗാള്‍ മുസ്‌ലിം സുന്നത്ത് ജമാഅത്ത് പ്രതിനിധികളാണ് കേരളത്തിന് നേരെ സഹായ ഹസ്തം നീട്ടിയത്. ചെയര്‍മാനും കൊല്‍ക്കത്തയിലെ ആലിയ യൂനിവേഴ്‌സിറ്റി മുന്‍ പ്രഫസറുമായ മുഫ്തി അബ്ദുല്‍ ഖയ്യൂമിെൻറ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കി. നാട്ടിലെ പള്ളികള്‍ കേന്ദ്രീകരിച്ച് സമാഹരിച്ച തുക പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് സര്‍വകലാശാലയിലെ വിദ്യാർഥികള്‍ക്കുള്ള ധനസഹായം വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെ ഏല്‍പിച്ചു. ദാറുല്‍ഹുദയുമായി സഹകരിച്ച് വെസ്റ്റ് ബംഗാളില്‍ വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുന്നുണ്ട്. പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഹാദിയയുടെ കൊല്‍ക്കത്ത പ്രോജക്ട് കോഓഡിനേറ്റര്‍ മന്‍സൂര്‍ ഹുദവി പറപ്പൂരും സംഘത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.