നശിക്കാൻ കാരണം അധികൃതരുടെ അനാസ്ഥ കുഴൽമന്ദം: പ്രളയത്തിൽ പത്തനംതിട്ട ജില്ലയിലെ പന്തളം ഗോഡൗണിൽ സൂക്ഷിച്ച 150 ടണ്ണോളം വിത്ത് വെള്ളം കയറി നശിച്ചു. ജൂണിലാണ് പാലക്കാട് എരുത്തേമ്പതിയിൽനിന്ന് 150 ടൺ (15 ലോഡ്) വിത്ത് പന്തളത്തേക്ക് കൊണ്ടുപോയത്. പന്തളം ഗോഡൗണിൽ ഈർപ്പത്തിെൻറ അംശം കൂടുതലാെണന്നും മുള വരാൻ സാധ്യതയുെണ്ടന്നുമുള്ള ആരോപണം അവഗണിച്ചാണ് വിത്ത് കടത്തിയത്. ഒരു ലോഡ് വിത്ത് പന്തളത്ത് എത്തിക്കാൻ ഏകദേശം 14,000 രൂപ ചെലവ് വരും. വണ്ടിക്കൂലിയിനത്തിൽ തിരിമറി നടത്താനാണ് വിത്ത് പന്തളത്തേക്ക് കടത്തുന്നതെന്നും ആരോപണമുണ്ട്. മാത്രമല്ല വിത്തുകൾ സൂക്ഷിക്കുന്നതിലും അധികൃതർക്ക് വീഴ്ചയുണ്ട്. മരപ്പലക നിരത്തി ഈർപ്പത്തിെൻറ അംശം ഉള്ളിൽ കടക്കാത്ത നിലയിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ, ഇതൊന്നും പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. വിത്തുകൾ പാലക്കാട്ടുതന്നെ ഗോഡൗണുകൾ വാടകക്ക് എടുത്ത് സൂക്ഷിച്ചാൽ ഇത്രയും ചെലവ് വരിെല്ലന്ന് ഒരുവിഭാഗം ജീവനക്കാർ പറയുന്നു. വിത്തുവികസന അതോറിറ്റി നാഥനില്ലാ കളരിയാെണന്ന ആക്ഷേപവുമുണ്ട്. കൃത്യമായി ബോർഡ് യോഗം ചേരുന്നതിൽ കമ്മിറ്റിക്ക് വീഴ്ചയുെണ്ടന്നാണ് ആരോപണം. ഒരു വർഷത്തിലേറെയായി ബോർഡ് യോഗം വിളിച്ച് ചേർത്തിട്ട്. രണ്ട് മാസത്തിലൊരിക്കൽ ബോർഡ് യോഗം വിളിച്ചു ചേർക്കണം. പത്ത് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. അഗ്രികൾചറൽ പ്രൊഡക്ഷൻ കമീഷൻ ചെയർമാനും വിത്ത് വികസന അതോറിറ്റി ഡയറക്ടർ സെക്രട്ടറിയുമാണ്. രണ്ട് അംഗങ്ങൾ കർഷക പ്രതിനിധികളാണ്. ബാക്കി ആറ് അംഗങ്ങൾ കാർഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കരാണ്. ആറ് മാസം മുമ്പ് സ്ഥാപനത്തിലെ ഡയറക്ടറെ മാറ്റിയെങ്കിലും പുതിയയാളെ നിയമിച്ചിട്ടില്ല. പകരം ചുമതല നൽകിവരികയാണ്. ഇതോടെ വിത്തുവികസന അതോറിറ്റി പ്രവർത്തനം കുത്തഴിഞ്ഞ നിലയിലായതായി ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.