പൊതുസ്ഥാപനങ്ങൾ ശുചീകരിച്ചു

ആലത്തൂർ: സേവാഭാരതി സംസ്ഥാനം മുഴുവൻ നടത്തുന്ന ശുചീകരണ പരിപാടിയുടെ ഭാഗമായി ആലത്തൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയുൾപ്പെടെ . അംഗൻവാടി, പകൽ വീട്, ബഡ്സ് സ്കൂൾ, ആയുർവേദ ഡിസ്പെൻസറി എന്നിവിടങ്ങൾ ശുചീകരിച്ചു. ആലത്തൂർ പൊലീസ് സബ് ഇൻസ്പെക്ടർ എസ്. അനീഷ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ജില്ല സംഘചാലക് സുന്ദരൻ, താലൂക്ക് സംഘചാലക് ബാലൻ, ബി.ജെ.പി ജില്ല സെക്രട്ടറി എം.കെ. ലോകനാഥൻ എന്നിവർ സംസാരിച്ചു. കെ.എം. ഹരിദാസ്, കെ. ശശികുമാർ, ഉൻമേഷ്, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. മങ്കര: കാടുമൂടി ദുരിതമായി കിടക്കുന്ന മങ്കര ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് സേവാഭാരതി മങ്കര പഞ്ചായത്ത് കമ്മിറ്റി ശുചീകരിച്ചു. ടി.പി. ഷജിൽ, കെ.എം. ബാലകൃഷ്ണൻ, രജീഷ് പണിക്കർ, സുനിൽ, ശബരി കല്ലൂർ, കെ.എ. കുഞ്ഞുണ്ണി, മോഹനൻ എന്നിവർ നേതൃത്വം നൽകി. കെ.എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് ടി.പി. സജിൽ അധ്യക്ഷത വഹിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി വടക്കഞ്ചേരി: ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ വടക്കഞ്ചേരി യൂനിറ്റ് കമ്മിറ്റി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കഴിഞ്ഞ ഉത്രാടം ദിനത്തിൽ യൂനിറ്റിന് കീഴിലെ 36 ബസുകൾ 'കാരുണ്യയാത്ര' നടത്തിയാണ് തുക സ്വരൂപിച്ചത്. ബസിലെ ജീവനക്കാരും അവരുടെ ശമ്പളം വേണ്ടെന്ന് വെച്ച് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായി. ഇത്തരത്തിൽ സ്വരൂപിച്ച 1,06,000 രൂപ ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ കെ.ഡി. പ്രസേനൻ എം.എൽ.എക്ക് കൈമാറി. താലൂക്ക് പ്രസിഡൻറ് കെ. രാജൻ അധ്യക്ഷത വഹിച്ചു. കെ. ബാലൻ, പി. ഗംഗാധരൻ, കെ.എം. അവറാച്ചൻ, കെ.കെ. പൗലോസ് എന്നിവർ സംസാരിച്ചു. പ്രളയക്കെടുതി: വീട് നഷ്ടപ്പെട്ടവർ വിവരങ്ങൾ പത്ത് ദിവസത്തിനകം നൽകണം -താലൂക്ക് വികസന സമിതി ആലത്തൂർ: പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ പൂർണവിവരങ്ങൾ സെപ്റ്റംബർ 10നകം ഗ്രാമപഞ്ചായത്ത് എൻജിനീയർമാർ നൽകണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ബലക്ഷയം വന്ന മൺചുമർ വീടുകളുടെ ഉറപ്പ് പരിശോധിക്കണമെന്നും നിർദേശിച്ചു. രോഗ പ്രതിരോധ ബോധവത്കരണവും ചികിത്സയും മരുന്നുകളും നൽകാൻ ആരോഗ്യ വിഭാഗം നടപടി സ്വീകരിക്കുക, വീട് നഷ്ടപ്പെട്ട നിരാലംബരായവർക്ക് താൽക്കാലിക ഷെഡുകൾ നിർമിക്കാൻ സന്നദ്ധരായവരെ കണ്ടെത്താൻ ഗ്രാമപഞ്ചായത്തുകൾ നടപടി സ്വീകരിക്കുക, തളികകല്ല് ആദിവാസി കോളനിയിൽ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള വീടുകൾ നിർമിക്കുക, കിഴക്കഞ്ചേരി ഉപ്പ് മണ്ണിലുണ്ടായിട്ടുള്ള വിള്ളൽ പഠനം നടത്തി പരിഹാരമുണ്ടാക്കുക, ഉരുൾപൊട്ടലിൽ തകർന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുക, പത്തനാപുരം സ്കൂളി‍​െൻറ സമീപത്തെ അഴുക്കുചാൽ നിർമാണം പൂർത്തികരിക്കുക, കിഴക്കഞ്ചേരി പാലക്കുഴി റോഡിലെ കുഴികൾ അടക്കാൻ നടപടി സ്വീകരിക്കുക, ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ ഉണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും അംഗങ്ങൾ ഉന്നയിച്ചു. കെ.ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ടി.ജി. ഗംഗാധരൻ, സി. ഇന്ദിര, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.ടി. ഔസേപ്പ്, വി. മീനാകുമാരി, ലീലാമാധവൻ, വകുപ്പുതല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. തഹസിൽദാർ ആർ.പി. സുരേഷ് സ്വാഗതവും െഡപ്യൂട്ടി തഹസിൽദാർ പി. ജനാർദനൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.