പട്ടാമ്പി പാലം നവീകരണം അഴിമതി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നഗരസഭ ചെയർമാൻ പട്ടാമ്പി: പാലം നവീകരണത്തിലെ അഴിമതി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ. എത്ര തുക അനുവദിച്ചെന്ന് അറിയില്ലെന്ന് പറഞ്ഞ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ പിന്നീട് 22 ലക്ഷമാണെന്ന് തിരുത്തി. 440 മീറ്റർ നീളത്തിലുള്ള കൈവരി നിർമാണത്തിന് 15 ലക്ഷം രൂപയാണ് എന്ന് പറയുന്നത് തീവെട്ടിക്കൊള്ളയാണ്. ഇതിെൻറ കൂടെ അപ്രോച്ച് റോഡ് നിർമാണവും നടത്തുമെന്ന് പറഞ്ഞ് എം.എൽ.എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാലത്തിെൻറ ഉപരിതലത്തിൽ മീറ്ററുകൾ നീളത്തിൽ കോൺക്രീറ്റ് മാത്രമാണ് നടത്തുന്നത്. പാലത്തിന് എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ദുരിതാശ്വാസ നിധി രൂപവത്കരണത്തെക്കുറിച്ച് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ് എം.എൽ.എ ചെയ്തത്. ജൂൈലയിലെ നഗരസഭ അംഗീകരിച്ച നിയമാവലി പ്രകാരമാണ് നിധി രൂപവത്കരിച്ചത്. നിധിയിലേക്ക് ലഭിച്ച തുക കലക്ടർക്ക് കൈമാറിയിട്ടുണ്ട്. പ്രളയ സമയത്ത് ഇറ്റലിയിലായിരുന്ന എം.എൽ.എ അടിസ്ഥാനരഹിതമായാണ് ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.