വിദഗ്ധ ചികിത്സക്ക്​ കൊണ്ടുപോകവേ ആദിവാസി യുവതി മരിച്ചു

അഗളി: അട്ടപ്പാടിയിൽനിന്ന് വിദഗ്ധ ചികിത്സക്ക് കൊണ്ടുപോയ ആദിവാസി യുവതി യാത്രാമധ്യേ മരിച്ചു. പുതൂർ മഞ്ചിക്കണ്ടി ഊരിലെ ശശിയുടെ ഭാര്യ ചിത്രയാണ് (23) മരിച്ചത്. ഒരു മാസം മുമ്പ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച ചിത്ര ശാരീരിക അവശതകളെ തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയവാൽവ് തകരാറിലായിരുന്നു. തൈറോയ്ഡ്, അരിവാൾ രോഗം എന്നിവയും പിടിപെട്ടിരുന്നു. ഇതിനുപുറമെ ഏതാനും ദിവസം മുമ്പ് ചിക്കൻപോക്സും പിടിപെട്ടു. തൈറോയ്ഡ് അധികരിച്ചതോടെ വിദഗ്ധ ചികിത്സക്ക് തൃശൂരിലേക്ക് അയച്ചെങ്കിലും വഴിമധ്യേ മരിച്ചു. യുവതിയുടെ ആദ്യത്തെ പ്രസവമാണ്. പ്രസവ സമയം കുഞ്ഞിന് ഒന്നര കിലോയിൽ താഴെയായിരുന്നു തൂക്കം. കോട്ടത്തറ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.