കൊണ്ടോട്ടി: പ്രളയബാധിത മേഖലകളിലെ സേവനത്തിന് ജില്ല ഭരണാധികാരികൾ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിെൻറ ആദരം ഏറ്റുവാങ്ങിയപ്പോൾ അക്കൂട്ടത്തിൽ ഒരു ഒമ്പതാം ക്ലാസ് വിദ്യാർഥിയുമുണ്ടായിരുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിന് പുളിക്കലിൽനിന്ന് എറണാകുളത്തേക്ക് പിതാവ് മെഹബൂബ് കടവത്തിനൊപ്പം പുറപ്പെട്ട വലിയപറമ്പ് േഫ്ലാറിയ ഇൻറർനാഷനൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി മിസ്ഹബാണ് സേവനത്തിെൻറ പുതുപാഠം രചിച്ചത്. മൂന്ന് ദിവസവും പിതാവിനൊപ്പം എല്ലാവരുടെയും കൂടെ സേവന പ്രവർത്തനങ്ങൾ ചെയ്യാൻ മുന്നിലുണ്ടായിരുന്നു ഇൗ മിടുക്കൻ. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ ഡിവൈ.എസ്.പി തോട്ടത്തിൽ രവീന്ദ്രൻ മിസ്ഹബിന് അവാർഡ് നൽകി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.