കീഴുപറമ്പ്: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഓഫിസ് സെക്രട്ടറിഷിപ് അധ്യാപകരെയും ജനറൽ ഇൻഷുറൻസ് വിഷയത്തിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റൻറുമാരെയും ആവശ്യമുണ്ട്. തിങ്കളാഴ്ച രാവിലെ 10.30ന് മുമ്പ് ഓഫിസിൽ ഹാജരാവണം. ഫോൺ: 0483 2858933. ആലുവയിൽ ശുചീകരണവുമായി യാസ്ക് ക്ലബ് കീഴുപറമ്പ്: യാസ്ക് ക്ലബ് വോയിസ് ഓഫ് ഹ്യൂമാനിറ്റിയുമായി സഹകരിച്ച് ആലുവയിലെ വിവിധ മേഖലകളിലെ വീടുകളും മുസ്ലിം പള്ളിയും മദ്റസയും ശുചീകരിച്ചു. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നജാത്ത് ദുരിതാശ്വാസ ക്യാമ്പിലും വയനാട്ടിലെ ദുരിത മേഖലകളിലും ആദിവാസി മേഖലകളിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ക്ലബ് പ്രവർത്തകർ ആലുവയിൽ ശുചീകരണത്തിൽ പങ്കാളികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.