യുക്തിവാദി സംഘം കുടുംബ സംഗമം

കല്ലടിക്കോട്: കേരള യുക്തിവാദി സംഘം ജില്ല കമ്മിറ്റി കാഞ്ഞിരപ്പുഴയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ കല്ലമ്പലം വിശ്വംഭരൻ അവാർഡ് നേടിയ ടി.ആർ. തിരുവഴാംകുന്നിനേയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ 'മതമില്ലാത്ത ജീവൻ' അവാർഡ് ജേതാക്കളായ പ്രിയങ്ക, ഭൗതിക് എന്നിവരേയും ആദരിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. ശബരി ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ചന്ദ്രൻ തച്ചമ്പാറ അധ്യക്ഷത വഹിച്ചു. ടി.ആർ. തിരുവഴാംകുന്ന്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം മാണി പാമ്പേട്ട്, ജില്ല സെക്രട്ടറി ജെയ്സൺ ശശിധരൻ, പൊറ്റശ്ശേരി എ.എം. ഷിബു മാതുലാമണി, കെ.എസ്. ജെയിംസ്, രാജേഷ്, ഗിരീഷ്, ടി.എ. രാജൻ, എൻ.എസ്. ജയപ്രകാശ്, കെ. ശെൽവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.