മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിെൻറ കുടിവെള്ള ശുദ്ധീകരണ പ്ലാൻറിെൻറ സുരക്ഷാ ചുറ്റുമതിൽ തകർത്ത സംഭവം കുമരംപുത്തൂർ സർവിസ് ബാങ്ക് ഭരണസമിതിയുടെ ഗുണ്ടായിസമാണെന്ന് യു.ഡി.എഫ്. നിയമപരമായി നേരിടേണ്ടതിന് പകരം ഭരണസ്വാധീനമുപയോഗിക്കുന്നത് ധിക്കാരപരമാണ്. 16 വർഷം മുമ്പ് വാട്ടർ അതോറിറ്റിക്ക് കൈമാറിയ 30 സെൻറ് സ്ഥലമാണിത്. സ്ഥലം കൈമാറുമ്പോഴുള്ള കരാർ പ്രകാരം സർക്കാർ നിശ്ചയിക്കുന്ന വില നൽകാൻ ഗ്രാമപഞ്ചായത്ത് തയാറായിരുന്നതാണ്. എന്നാൽ, സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് ഭൂമി നൽകില്ലെന്ന നിലപാടാണ് ബാങ്ക് സ്വീകരിച്ചത്. ഗ്രാമപഞ്ചായത്ത് ഭരണസമിതി നിയമപരമായി മുന്നോട്ടുപോവും. ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. ചുറ്റുമതിൽ പൊളിച്ച് സ്ഥലം ൈകയേറാനുള്ള നീക്കത്തിനെതിരെ വ്യാഴാഴ്ച രാവിലെ 10ന് പ്രതിഷേധ പ്രകടനവും യോഗവും നടത്തും. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ പി. മുഹമ്മദാലി അൻസാരി, പി.കെ. സൂര്യകുമാർ, അസീസ് പച്ചീരി, പി.എം. നൗഫൽ തങ്ങൾ, കെ.കെ. ബഷീർ, സഹദ് അരിയൂർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.