അനുമോദിച്ചു

മണ്ണൂർ: നഗരിപുറം ഗ്രന്ഥശാല നേതൃത്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ . യോഗം മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. കൃഷ്ണദാസ്‌, പൊന്നുകുട്ടൻ അമ്പാട്ട്, കൃഷ്ണൻകുട്ടി മാസ്റ്റർ, കാളിദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ഉപഹാരം നൽകി. കാട്ടാനയും പുലിയും നെല്ലിയാമ്പതി തോട്ടം മേഖലയിൽ തൊഴിലാളികൾ ഭീതിയിൽ നെല്ലിയാമ്പതി: നെല്ലിയാമ്പതി തോട്ടം മേഖലയിൽ വന്യമൃഗങ്ങൾ വിഹരിക്കുന്നു. മഴയും തണുപ്പും കൂടിയതോടെ കാട്ടാനകൾ കൂട്ടത്തോടെ ജനവാസ പ്രദേശങ്ങളിൽ എത്തുകയാണ്. കാരപ്പാറ, സൂര്യപാറ, പൂത്തുണ്ട്, ചന്ദ്രാമല, പോത്തുപാറ തുടങ്ങിയ എസ്റ്റേറ്റ് ഭാഗങ്ങളിലാണ് ആനക്കൂട്ടം എത്തുന്നത്. ഗവ. ഓറഞ്ച് ഫാമിനടുത്തും കാട്ടാനക്കൂട്ടം ഉണ്ട്. ഓറഞ്ച് ഫാമി​െൻറ സ്ഥലം ൈകയേറി കുടിൽകെട്ടി ആദിവാസികൾ താമസിക്കുന്ന പുല്ല്കാട്, ഗോവിന്ദാമല, കൊട്ടയങ്ങാട് ഭാഗവും കാട്ടാന ഭീഷണിയിലാണ്. ഇവിടെ താമസിയുന്നവർ കൃഷി ചെയ്യുന്ന മരച്ചീനി, വാഴകൃഷികളെ ചവിട്ടിമെതിക്കുകയാണ്. പച്ചക്കറി കൃഷിക്കായി കെട്ടിയ പന്തലുകളും കാട്ടാനകൾ നശിപ്പിച്ചു. പുലി സാന്നിധ്യവും പ്രദേശത്തുണ്ട്. കൂനമ്പാലം ഭാഗത്ത് പുള്ളിപ്പുലിയെ കഴിഞ്ഞദിവസം കണ്ടതായി തേയില നുള്ളുന്നവർ പറയുന്നു. കൂടാതെ കാരപ്പാറ, മീരാ ഫ്ലോർ എസ്റ്റേറ്റുകളിലും പുലിയെ കണ്ടതായി പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.