ചിറ്റൂർ (പാലക്കാട്): സേലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആദിവാസി യുവാവിെൻറ നില ഗുരുതരമായി തുടരുന്നു. മീനാക്ഷിപുരം നെല്ലിമേട് സ്വദേശി ആറുമുഖെൻറ മകൻ മണികണ്ഠനാണ് കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഗുരുതര പരിക്കുകളോടെ കഴിയുന്നത്. തമിഴ്നാട്ടിലെ കള്ളക്കുറിശ്ശിയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപകടത്തിൽ പരിക്കേറ്റ് സേലത്തെ വിനായക വിംസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നെല്ലിമേട് സ്വദേശി പി. മണികണ്ഠെൻറ ആന്തരിക അവയവങ്ങൾ ആശുപത്രി ബില്ലടക്കാൻ വേണ്ടി നീക്കം ചെയ്തത് വിവാദമായിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും കെ. കൃഷ്ണൻകുട്ടി എം.എൽ.എയും വിഷയത്തിൽ ഇടപെട്ടിരുന്നു. എം.എൽ.എയും മന്ത്രി എ.കെ. ബാലനും സേലം ജില്ല കലക്ടർക്ക് പരാതിയും നൽകി. മനുഷ്യാവകാശ കമീഷൻ ജില്ല കലക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. അപകടത്തിൽ ഗുരുതര പരിക്കുകളോടെ മൂന്ന് പേരാണ് സേലത്തെ വിനായക ആശുപത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ചയോടെ നെല്ലിമേട് പേച്ചിമുത്തുവിെൻറ മകൻ മണികണ്ഠന് മസ്തിഷ്ക മരണം സംഭവിച്ചു. മൂന്ന് ലക്ഷം രൂപ അടക്കുകയോ അവയവങ്ങൾ നൽകുകയോ ചെയ്താൽ മാത്രമേ മൃതദേഹം വിട്ടുനൽകൂവെന്ന ആശുപത്രി അധികൃതരുടെ നിബന്ധനക്ക് മുന്നിൽ ബന്ധുക്കൾ അവയവദാന സമ്മതപത്രം ഒപ്പിട്ടു നൽകി. ഇതിനുശേഷമാണ് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം സൗജന്യമായി നെല്ലിമേട്ടിൽ എത്തിച്ച് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.