അട്ടപ്പാടി കൂട്ടബലാത്സംഗം: രക്ഷപ്പെട്ട പ്രതിയെ പിടികൂടി

അഗളി: കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. അട്ടപ്പാടിയിൽ പന്ത്രണ്ടുകാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി കാരറ ആദിവാസി ഊരിൽ വീനസ് രാജിനെയാണ് (20) പിടികൂടിയത്. ആനമൂളി-കാഞ്ഞിരം റോഡിൽ അമ്പൻകടവ് ഭാഗത്ത് വിജനമായ പ്രദേശത്ത് നിന്ന് ശനിയാഴ്ച പത്തരയോടെയാണ് അഗളി പൊലീസ് പിടികൂടിയത്. കോട്ടത്തറ സർക്കാർ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കിയ പ്രതിയെ മണ്ണാർക്കാട് മുനിസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പൊലീസ് തടങ്കലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇയാൾ പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട ആദ്യത്തെ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ഇറക്കുന്നതിനിടയിലാണ് വീനസ് രാജ് ഓടി രക്ഷപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.