പൊന്നാനി: എം.ഡി.എസിനുള്ള സർവിസ് േക്വാട്ട എടുത്തുകളഞ്ഞതിനെതിരെ ഡോക്ടർ നിയമനടപടിക്ക്. കരുവേലിപ്പടി മഹാരാജാസ് ഗവ. ഹോസ്പിറ്റലിലെ െഡൻറൽ സർജനും പൊന്നാനി സ്വദേശിയുമായ ഡോ. ഇഷാര ഇസ്മായിലാണ് സർവിസ് േക്വാട്ട എടുത്തുകളഞ്ഞ നടപടിക്കെതിരെ ഹൈകോടതിയെ സമീപിച്ചത്. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ യോഗ്യത നേടുകയും സംസ്ഥാന പട്ടികയിൽ ഇടംപിടിക്കുകയും ചെയ്ത ഡോ. ഇഷാര ഇസ്മായിൽ എൻട്രൻസ് കമീഷണർ പ്രസിദ്ധീകരിച്ച എം.ഡി.എസ് സർവിസ് േക്വാട്ട പട്ടികയിൽ ഒന്നാമതായിരുന്നു. എന്നാൽ, അലോട്ട്മെൻറിന് കാത്തിരിക്കുന്നതിനിടയിലാണ് സർവിസ് േക്വാട്ട വേണ്ടെന്നുള്ള തീരുമാനം വന്നത്. ആറ് എം.ഡി.എസ് സർവിസ് േക്വാട്ടയിൽ മൂന്നുപേരാണ് യോഗ്യത നേടിയിട്ടുള്ളത്. ആകെ സീറ്റിൽ 40 ശതമാനം കവിയാതെ സർക്കാർ സംവിധാനം വഴി വ്യത്യസ്ത േക്വാട്ടകൾ അനുവദിക്കാമെന്ന സുപ്രീംകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് സർവിസ് േക്വാട്ടയും കമ്യൂണിറ്റി േക്വാട്ടയും അനുവദിച്ചിരുന്നത്. സർവിസ് േക്വാട്ടക്കെതിരെ രണ്ട് ഡോക്ടർമാർ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് അലോട്ട്മെൻറ് തടഞ്ഞിരിക്കുന്നത്. എന്നാൽ, ഹൈകോടതിയിൽനിന്നുള്ള ഉത്തരവില്ലാതെതന്നെ സർക്കാർ പ്രോസ്പെക്ടസിൽ മാറ്റം വരുത്തുകയും സർവിസ് േക്വാട്ട സീറ്റുകൾ ജനറൽ മെറിറ്റ് സീറ്റുകളിലേക്ക് മാറ്റുകയും ചെയ്ത നടപടിയെയാണ് ഡോ. ഇഷാര ഹൈകോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച സർവിസ് േക്വാട്ട പട്ടികക്ക് ശേഷം പ്രോസ്പെക്ടസിൽ മാറ്റം വരുത്താനോ പുതുക്കാനോ സർക്കാറിന് അവകാശമില്ലെന്ന് ഇവർ പറഞ്ഞു. സർവിസ് േക്വാട്ട എടുത്തുകളഞ്ഞ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ സ്പീക്കർ, ആരോഗ്യ മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.