ട്രാഫിക്​ പരിഷ്​കാരം: എം.എൽ.എ ഒളിച്ചോടുന്നു ^ചെയർമാൻ

ട്രാഫിക് പരിഷ്കാരം: എം.എൽ.എ ഒളിച്ചോടുന്നു -ചെയർമാൻ പെരിന്തൽമണ്ണ: നഗരത്തിലെ ഗതാഗത കുരുക്കും ബസ് യാത്രാപ്രശ്നങ്ങളും സൃഷ്ടിച്ചതിന് പിന്നിൽ ഇടതു ഭരണസമിതികളുടെ കഴിവുകേടല്ല, മറിച്ച് ഇടതുപക്ഷം കൊണ്ടുവന്ന ശാസ്ത്രീയമായ നഗര പരിഷ്കാരങ്ങൾ തകിടം മറിച്ച യു.ഡി.എഫ് ഭരണ ഇടപെടലുകളാണെന്ന് ചെയർമാൻ എം. മുഹമ്മദ് സലീം പ്രസ്താവനയിൽ ആരോപിച്ചു. സെൻട്രൽ ജങ്ഷനിലെ ബസ്സ്റ്റാൻഡ് ട്രാഫിക് കുരുക്കുമൂലം ഒഴിവാക്കുേമ്പാൾ നഗരസഭക്ക് പിന്നിൽ പകരം സ്റ്റാൻഡ് പണിയാൻ 2000ത്തിലെ ജനകീയ മാസ്റ്റർ പ്ലാനിൽ വ്യക്തമാക്കിയതാണ്. ഇതിന് നടപടി ആരംഭിച്ചപ്പോൾ മാനത്തുമംഗലം ബൈപാസിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ബസ്സ്റ്റാൻഡ് സമ്മർദം െചലുത്തി ഏറ്റെടുപ്പിക്കുകയായിരുന്നു. അതിനായി അന്നത്തെ തദ്ദേശവകുപ്പ് മന്ത്രി ചെർക്കളം അബ്ദുല്ലയിൽ സമ്മർദം ചെലുത്തി തറയിൽ ബസ്സ്റ്റാൻഡ് നഗരസഭ ഏറ്റെടുക്കണമെന്ന് ഉത്തരവിടീച്ചു. ഉത്തരവിനെതിരെ നഗരസഭ കൗൺസിൽ കോടതിയിൽ പോയി. ഒടുവിൽ രണ്ട് സ്ഥലവും ഏറ്റെടുക്കാൻ കോടതി തീർപ്പാക്കി. മുന്നാമത്തെ ജൂബിലി ബസ്സ്റ്റാൻഡ് സ്ഥലത്തിനെതിരായി ഇപ്പോഴും തുടരുന്ന കേസുകളിലേക്കും വഴിമരുന്നിട്ടത് യു.ഡി.എഫി​െൻറ ഇടപെടലുകളാണ്. ഇപ്പോൾ നടപ്പാക്കിയ പരിഷ്കാരങ്ങൾ ട്രാഫിക് ക്രമീകരണ സമിതി ചേർന്ന് എടുത്തതാണ്. ഇതിൽ ചെറിയ പ്രയാസങ്ങളുണ്ടാവാം. എന്നാൽ, മറ്റു ബദൽ നിർദേശങ്ങൾ പ്രതിപക്ഷത്തുനിന്നടക്കം ഉയർന്നു വരാത്ത സാഹചര്യത്തിൽ പട്ടണത്തി​െൻറ ഭാവി വികസനത്തിനായി ഇതുമായി സഹകരിക്കാനും ചെയർമാൻ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.