കൊണ്ടോട്ടി നഗരസഭ പ്രതിപക്ഷം സെക്രട്ടറിയെ ഉപരോധിച്ചു: ഭരണപക്ഷം ജീവനക്കാരെ പുറത്തിറക്കി

*തർക്കം ക്ഷേമകാര്യ സ്ഥിരംസമിതി മിനിറ്റ്സിനെ ചൊല്ലി െകാണ്ടോട്ടി: ക്ഷേമകാര്യസമിതിയിലെ ഭൂരിപക്ഷ തീരുമാനം മിനിറ്റ്സിൽ രേഖപ്പെടുത്തുന്നതിനെ ചൊല്ലി കൊണ്ടോട്ടി നഗരസഭയിൽ തർക്കം. വിഷയത്തിൽ ഇടതുപക്ഷ അംഗങ്ങൾ സെക്രട്ടറിയെ ഉപരോധിച്ചു. ഇതിൽ പ്രതിഷേധിച്ച് ഭരണപക്ഷം ജീവനക്കാരെ ഒാഫിസിൽനിന്ന് ഇറക്കിവിട്ടു. സെക്രട്ടറിയെ ഉപരോധിച്ചതോടെ ബുധനാഴ്ച 12ന് നടക്കേണ്ടിയിരുന്ന കൗൺസിൽ യോഗവും മുടങ്ങി. നഗരസഭയിലെ ആറ് സ്ഥിരംസമിതികളിൽ ക്ഷേമകാര്യമാണ് ഇടതുപക്ഷത്തിനുള്ളത്. അംഗൻവാടി കുട്ടികൾക്ക് പോഷകാഹാര സാധനങ്ങൾ മാവേലി സ്റ്റോറിൽനിന്ന് വാങ്ങണമെന്ന കഴിഞ്ഞ ക്ഷേമകാര്യ സ്ഥിരംസമിതി യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം മിനിറ്റ്സിൽ രേഖപ്പെടുത്തണെമന്നാവശ്യപ്പെട്ടായിരുന്നു ഇടത് അംഗങ്ങളുടെ ഉപേരാധം. കഴിഞ്ഞ 19ന് യോഗം ചേർന്ന സമയത്ത് ചെയർമാൻ കൗൺസിൽ യോഗത്തിൽ തീരുമാനിക്കാമെന്ന് പറഞ്ഞ് ഭൂരിപക്ഷ തീരുമാനം മിനിറ്റ്സിൽ രേഖപ്പെടുത്താൻ അനുവദിച്ചില്ലെന്നായിരുന്നു ഇടതുപക്ഷത്തി​െൻറ ആരോപണം. തീരുമാനം മിനിറ്റ്സിൽ രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അംഗങ്ങൾ നേരത്തേ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിനിെട ചെയർമാൻ അടക്കമുള്ള ഭരണകക്ഷി അംഗങ്ങൾ സെക്രട്ടറിയെ കാബിനിലെത്തി കൗൺസിൽ യോഗം നടത്തുന്നതിന് ക്ഷണിച്ചു. ഈ സമയത്തും ഇടത് അംഗങ്ങൾ സെക്രട്ടറിയുടെ കാബിനിലായിരുന്നു. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ മറ്റു ജീവനക്കാരോടും വിവിധ ആവശ്യങ്ങൾക്ക് ഓഫിസിലെത്തിയവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പിന്നീട് എസ്.െഎ കെ.ആർ. രഞ്ജിത്തി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സെക്രട്ടറിയുമായും അംഗങ്ങളുമായും ചർച്ച നടത്തി. ക്ഷേമസമിതിയിലെ ഭൂരിപക്ഷ തീരുമാനം മിനിറ്റ്സിൽ രേഖപ്പെടുത്താൻ സെക്രട്ടറി നടപടിയെടുത്തതോടെയാണ് ഉപരോധം അവസാനിച്ചത്. ബുധനാഴ്ച നടത്താനിരുന്ന കൗൺസിൽ യോഗം റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം കുടുംബശ്രീ യൂനിറ്റ് പരാതി രഹിതമായും ഗുണമേന്മയോടെയും വിലക്കുറവിലും അംഗൻവാടി പോഷകാഹാരം വിതരണം ചെയ്തതിനാലാണ് ക്ഷേമസമിതിയിൽ മാവേലി സ്‌റ്റോറിന് നൽകാമെന്ന തീരുമാനം അംഗീകരിക്കാതിരുന്നതെന്ന് ചെയർമാൻ സി.കെ. നാടിക്കുട്ടി പറഞ്ഞു. ക്ഷേമസമിതിയോഗത്തിൽ തർക്കമുള്ളതിനാൽ തീരുമാനം കൗൺസിൽ യോഗത്തിന് വിടാമെന്ന ത​െൻറ നിർദേശം എല്ലാവരും അംഗീകരിച്ചതാണെന്നും പിന്നീട് കക്ഷിനേതാക്കൾ ഇടപെട്ടാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഫോേട്ടാ: mpekdy1: കൊണ്ടോട്ടി നഗരസഭ സെക്രട്ടറിയെ ഇടതുപക്ഷ അംഗങ്ങൾ ഉപരോധിച്ചതിനെ തുടർന്ന് പൊലീസ് ചർച്ച നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.