മലപ്പുറം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയവർക്ക് സ്വയം തൊഴിലിന് നോർക്ക റൂട്ട്സ് നൽകുന്ന വായ്പ സഹായം സംബന്ധിച്ച് ശിൽപശാല നടത്തി. ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും പ്രവാസികളായവർക്കാണ് സ്വയംതൊഴിൽ. നോർക്ക റൂട്ട്സ് എസ്.ബി.ഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂനിയൻ ബാങ്ക്, പിന്നാക്ക വിഭാഗ കോർപറേഷൻ എന്നിവയുമായുണ്ടാക്കിയ പരസ്പര ധാരണ പ്രകാരമാണ് വായ്പ നൽകുക. പരമാവധി 20 ലക്ഷം വരെ കിട്ടും. 15 ശതമാനം വരെ സബ്സിഡി ലഭിക്കും. ശിൽപശാലയിൽ മൃഗസംരക്ഷണം എന്ന വിഷയത്തിൽ ഡോ. കാർത്തികേയൻ, നോർക്ക റൂട്ട്സ് പ്രവർത്തനങ്ങളെ സംബന്ധിച്ച് ജൂനിയർ എക്സിക്യൂട്ടിവ് കെ. ഷർമിള, വ്യവസായ സംരംഭങ്ങളെ കുറിച്ച് രഘുനാഥ് എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.