വ്യവസായ സംരംഭങ്ങൾക്ക്​ കരുത്തേകാൻ വെബ്​പോർട്ടൽ

മലപ്പുറം: സൂഷ്മ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് വിജയക്കൊടി പാറിക്കാനായി വ്യാവസായിക വാണിജ്യ വകുപ്പി​െൻറ വെബ്പോർട്ടൽ ഒരുങ്ങി. സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനും വിൽക്കാനുമുള്ള സൗകര്യവും ആവശ്യക്കാർക്കുള്ള വിവരങ്ങളും വെബ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉൽപന്നങ്ങളുടെ വിവരങ്ങളും സവിശേഷതകളും മറ്റും ബന്ധപ്പെണ്ടേ ഫോൺ നമ്പർ സഹിതം പോർട്ടലിൽ നൽകാം. തുടർന്ന് ആവശ്യക്കാർക്കും വിതരണക്കാർക്കും നേരിൽ ബന്ധപ്പെട്ട് കച്ചവടമുറപ്പിക്കാം. ഒാൺലൈൻ വിൽപന പോർട്ടൽ വഴി സാധ്യമല്ല. ദേശീയ, അന്തർദേശീയ വിപണികളിൽ സംരംഭകരുടെ ഉൽപന്നങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോർട്ടൽ തുടങ്ങിയത്. വെബ്പോർട്ടൽ സംരംഭകർക്ക് പരിചയപ്പെടുത്തുന്നതിനായി ബുധനാഴ്ച മലപ്പുറത്ത് ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. നൂറിലധികം സംരംഭകർക്ക് പോർട്ടൽ രജിസ്ട്രേഷൻ നടത്തി. ഇവർക്ക് യൂസർ െഎഡിയും പാസ്വേർഡും നൽകിയിട്ടുണ്ട്. www.keralasme.org, www.keralasme.com എന്നീ വിലാസങ്ങളിൽ പോർട്ടൽ ലഭിക്കും. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ അബ്ദുൽ വഹാബ് സ്വാഗതമാശംസിച്ച ചടങ്ങിൽ ടെക്ടൈഡ് ഇന്നവേഷൻസ് സംഘം പോർട്ടൽ പരിചയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.