തിരൂരങ്ങാടി: പനിരോഗികളുടെ വർധനവിനെ തുടർന്ന് തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പനി ക്ലിനിക് തുറന്നു. ഓട് മേഞ്ഞ പഴയ കെട്ടിടമാണ് പനി ക്ലിനിക്കായി പ്രവർത്തിക്കുന്നത്. തിരൂരങ്ങാടി മേഖലയിൽ നിപ വൈറസ് മൂലം രണ്ടുപേർ മരിച്ച സാഹചര്യത്തിൽ താലൂക്കാശുപത്രിയിൽ ആരോഗ്യ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇത്തരം രോഗങ്ങളെ നേരിടുന്നതിന് പ്രത്യേക സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. അതേസമയം പനി ക്ലിനിക്കിൽ ജീവനക്കാരില്ലാത്തത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. പനി ബാധിച്ച് ആശുപത്രിയിലെത്തിയ രോഗികൾക്ക് വ്യക്തമായ വിവരം നൽകാതെ ജീവനക്കാർ വട്ടംകറക്കിയതായും പരാതിയുയർന്നു. തെന്നല പഞ്ചായത്തിലെ കൊടക്കല്ല് ഉല്ലാസ് നഗറിലെ കെ.വി. അബ്ദുലത്തീഫാണ് പരാതിയുമായി രംഗത്തുവന്നത്. രാവിലെ എട്ടിന് ആശുപത്രിയിലെത്തി ജനറൽ ഒ.പിയിൽ പോയെങ്കിലും പനി വിഭാഗത്തിന് പ്രത്യേകം ക്ലിനിക്കുള്ളതായി അറിയിച്ചു. അവിടെ എത്തിയപ്പോൾ ഡോക്ടറില്ലെന്നാണ് അറിയിച്ചത്. 11.30 വരെ കാത്തിരുന്നിട്ടും ഫലമില്ലാതായപ്പോൾ ഓഫിസുമായി ബന്ധപ്പെട്ടു. എന്നാൽ തങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നു പറഞ്ഞു അവരും കൈമലർത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. PHOTO : തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ പനി ക്ലിനിക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.