മികവി‍െൻറ കേന്ദ്രം: മാനവേദൻ സ്കൂളിൽ 8.27 കോടിയുടെ വികസനം

*അടുത്ത മാസം അവസാനത്തോടെ നിർമാണത്തിന് തുടക്കം നിലമ്പൂർ: സംസ്ഥാന സർക്കാറി‍​െൻറ പൊതുവിദ‍്യാഭ‍്യാസ സംരക്ഷണ യജ്ഞത്തി‍​െൻറ ഭാഗമായി നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിൽ 8.27 കോടിയുടെ വികസനപ്രവർത്തനം നടത്തും. ഒന്നാംഘട്ട പ്രവർത്തിക്ക് അടുത്ത മാസം അവസാനത്തിൽ തുടക്കമാകും. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പി.വി. അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ വികസന സമിതി ചേർന്നു. 16 ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന മൂന്ന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. തുടർന്ന് രണ്ട് നില കെട്ടിടം നിർമിക്കും. 30 ക്ലാസ് മുറി, അടുക്കള, സ്റ്റാഫ് റൂം, ടോയ്ലറ്റ് എന്നിവയും നിർമിക്കും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളിലെ ക്ലാസ് തൽക്കാലത്തേക്ക് യു.പി വിഭാഗത്തിലെ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റും. 40 ക്ലാസ് മുറികളും അനുബന്ധ സൗകര‍്യങ്ങളും ഏർപ്പെടുത്തുന്ന പദ്ധതിക്ക് ആകെ 18 കോടിയാണ് അനുവദിച്ചത്. കിഫ്ബിയിൽ നിന്ന് അഞ്ച് കോടിയും പി.വി. അൻവർ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് ഒരു കോടിയും ഒന്നാംഘട്ട പ്രവർത്തിക്കായി അനുവദിച്ചിട്ടുണ്ട്. ബാക്കി തുകക്ക് പൊതുസമാഹരണം നടത്തും. ജീർണിച്ച കെട്ടിടം പൊളിക്കുന്നതിനും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് 27 തണൽമരങ്ങൾ മുറിക്കാൻ നഗരസഭയുടെ അനുമതിയും ലഭിച്ചാൽ ഉടൻ നിർമാണം തുടങ്ങും. നിയോ കൺസ്ട്രക്ഷൻ മുംബൈ എന്ന സ്ഥാപനത്തിനാണ് കരാർ. ഒമ്പത് മാസത്തിനകം നിർമാണം പൂർത്തിയാക്കണം. പ്രധാനാധ‍്യാപകൻ കൺവീനറും വാർഡ് കൗൺസിലർ ചെയർമാനുമായ ട്രഷറി സേവിങ് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എം.പിമാരായ എം.ഐ. ഷാനവാസ്, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എ പി.വി. അൻവർ, മുൻ മന്ത്രി ആര‍്യാടൻ മുഹമ്മദ് എന്നിവർ മുഖ‍്യ രക്ഷാധികാരികളായി കമ്മിറ്റിക്ക് രൂപം നൽകി. ചൊവ്വാഴ്ച സ്കൂളിൽ ചേർന്ന വികസന സമിതി യോഗം മുൻ മന്ത്രിയും പൂർവ വിദ‍്യാർഥിയുമായ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. പി.വി. അൻവർ എം.എൽ.എ പദ്ധതി വിശദീകരിച്ചു. നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ‍്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.വി. ഹംസ, കൗൺസിലർമാരായ എൻ. വേലുക്കുട്ടി, എ. ഗോപിനാഥ്, ശ്രീജ ചന്ദ്രൻ, മുംതാസ് ബാബു, പി.എം. ബഷീർ, ഇസ്മായിൽ എരഞ്ഞിക്കൽ, കെ. റഹീം, പി.ടി.എ പ്രസിഡൻറ് മുജീബ്, പ്രിൻസിപ്പൽ അനിത എന്നിവർ സംസാരിച്ചു. ഈ മാസം 28ന് വൈകീട്ട് മൂന്നിന് വിപുലമായ യോഗം വിളിക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.