പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ചേലേമ്പ്ര പഞ്ചായത്ത്​

ചേലേമ്പ്ര പഞ്ചായത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി ഹെൽത്ത് ഇൻസ്‌പെക്ടർ പി. ഗിരീഷ് ആരോഗ്യ ബോധവത്കരണ ക്ലാസെടുക്കുന്നു ചേലേമ്പ്ര: ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ജാഗ്രത പ്രവർത്തനം ഊർജിതമാക്കി. വാർഡ് തലത്തിൽ ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച നടന്ന ശുചിത്വ കാമ്പയിനിൽ നിരവധി പേർ പെങ്കടുത്തു. പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷി​െൻറയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന കാമ്പയിനിൽ ആരോഗ്യപ്രവർത്തകർ, ആശ, അംഗൻവാടി, കുടുംബശ്രീ പ്രവർത്തകർ, അയൽസഭ പ്രതിനിധികൾ, ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർഥികൾ എന്നിവരും പങ്കാളികളായി. വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഊർജിത ഉറവിട നശീകരണം നടത്തി. ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്താൻ നിർദേശിച്ചു. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത വീടുകളിലെ കിണറുകളും സമീപസ്ഥലങ്ങളായ കിണറുകളും അണുമുക്തമാക്കി. വിദ്യാലയങ്ങളിൽ ശുചീകരണം, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തി. വീടുകളിൽ രോഗപ്രതിരോധ സന്ദേശ നോട്ടീസുകൾ വിതരണം ചെയ്തു. ആരോഗ്യ സെമിനാറിൽ സി.ഡബ്ല്യു.ആർ.ഡി.എം ശാസ്ത്രജ്ഞൻ ഡോ. മാധവൻ കോമത്ത്, പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. മേനക വാസുദേവ്, കോഴിക്കോട് ജില്ല വെക്ടർ കൺട്രോൾ മേധാവി അഞ്ജു വിശ്വനാഥ് എന്നിവർ ക്ലാസെടുത്തു. ആഴ്ചയിൽ ഒരു ദിവസം വീടുകളും സ്ഥാപനങ്ങളും ഡ്രൈഡേ ആചരിച്ചും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിലും ഉറവിടമാലിന്യ സംസ്കരണത്തിലും ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും പഞ്ചായത്തും ആരോഗ്യവകുപ്പും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.