പരപ്പനങ്ങാടി: 'ഖുർആൻ തന്നെ ജീവിതം' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി പരപ്പനങ്ങാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സോളിഡാരിറ്റി മുൻ സംസ്ഥാന അധ്യക്ഷൻ ടി. ശാക്കിർ വേളം ഉദ്ഘാടനം ചെയ്തു. നീതിക്ക് നിരക്കാത്തതും വ്യവഹാരങ്ങളിൽ ദൈവിക ബോധമില്ലാത്തതുമായ ജീവിതങ്ങൾ ഖുർആനിക അധ്യാപനത്തിനെതിരാെണന്ന് അദ്ദേഹം പറഞ്ഞു. പി.കെ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.വി. ഷാഹുൽ ഹമീദ്, അബ്ദുൽ ഗഫൂർ, കെ.കെ. സെയ്താലിക്കുട്ടി എന്നിവരെ ആദരിച്ചു. പ്രസിഡൻറ് പാലാഴി കോയ, പ്രാദേശിക അമീർമാരായ ഇ.കെ. ബഷീർ, എം.പി. അബ്ദുൽ ഹമീദ്, ഏരിയ ഉപാധ്യക്ഷൻ സലീം, വനിത ജമാഅത്ത് നേതാക്കളായ കെ.എം. റമീസ, ഫാത്തിമ റഹീം, ആർ. ആമിന എന്നിവർ സംബന്ധിച്ചു. ഷൗക്കത്ത് ഉള്ളണം സ്വാഗതവും സലീം മുട്ടിച്ചിറ സമാപന പ്രഭാഷണവും നടത്തി. photo: Qrhan Confrence photo: Pgdi Qrhan Sammelanam ജമാഅത്തെ ഇസ്ലാമി പരപ്പനങ്ങാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ടി. ശാക്കിർ വേളം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.