റമദാന്‍ പ്രഭാഷണത്തിന് നാളെ തുടക്കം

തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാർഥി സംഘടന ഹുദവീസ് അസോസിയേഷൻ (ഹാദിയ) നടത്തുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്ക് ചൊവ്വാഴ്ച തുടക്കം. കാമ്പസിലെ മര്‍ഹൂം യു. ബാപ്പുട്ടി ഹാജി നഗറില്‍ രാവിലെ ഒമ്പതിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട്, സിംസാറുല്‍ഹഖ് ഹുദവി എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും. 27ന് സമാപന സമ്മേളനം ചാന്‍സലര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.