അഹല്യ മുദ്ര ദേശീയ നൃത്ത–സംഗീതോത്സവം: സമകാലീന കേരളത്തെ തൊട്ടറിഞ്ഞ് കേരളീയം

പാലക്കാട്: അഹല്യ മുദ്ര ദേശീയ നൃത്തസംഗീതോത്സവത്തി‍​െൻറ മൂന്നാംദിനമായ ഞായറാഴ്ച വയലാറി‍​െൻറ കൊച്ചുമകളും നർത്തകിയുമായ രേവതി വയലാറും സംഘവും അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി. മലയാളത്തെ നെഞ്ചോട് ചേർക്കുകയും നമ്മുടെ സംസ്കാരത്തിൽ ഊറ്റം കൊള്ളുകയും ചെയ്തുകൊണ്ട് നാടി‍​െൻറ ഇന്നത്തെ അവസ്ഥയിൽ വേദനിക്കുകയും ചെയ്യുന്ന നൃത്തസങ്കൽപമാണ് കേരളീയത്തിലൂടെ അവതരിപ്പിച്ചത്. ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ ഭാഗങ്ങൾ അഷ്ടപദിയായും പുരന്ദരദാസ‍​െൻറ കാളിയമർദനത്തിലെ ഭാഗങ്ങളും പിന്നീട് അവതരിപ്പിച്ചു. ഞായറാഴ്ച അഡീഷനൽ ജില്ല മജിസ്േട്രറ്റ് വിജയൻ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. നാലാംദിനമായ തിങ്കളാഴ്ച വേദിയിൽ മട്ടന്നൂർ ശങ്കരൻകുട്ടി, പ്രകാശ് ഉള്ള്യേരി, കരുണാമൂർത്തി, മഞ്ചുനാഥ്, മഹേഷ്മണി എന്നിവർ അവതരിപ്പിക്കുന്ന ഇൻസ്ട്രുമ​െൻറിൽ ഫ്യൂഷൻ അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.