ലൈഫ് പദ്ധതി താക്കോല്‍ദാനവും ധനസഹായ വിതരണവും

കാളികാവ്: കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയുടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയവരുടെ താക്കോല്‍ദാനവും ധനസഹായ വിതരണവും നടന്നു. ബ്ലോക്കിന് കീഴില്‍ 123 വീടുകളാണ് ലൈഫ് ഭവന നിര്‍മാണ പദ്ധതിയില്‍ അനുവദിച്ചിട്ടുള്ളത്. 82 വീടുകളുടെ നിര്‍മാണം ഇതിനോടകം പൂര്‍ത്തീകരിച്ചു. ഈമാസംതന്നെ മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ താക്കോല്‍ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് റംലത്ത് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ.പി കേശവദാസ് പദ്ധതി വിശദീകരിച്ചു. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു, കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സുബൈദ, അംഗം രത്‌നഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.