പഠനോപകരണ വിതരണവും ആദരിക്കലും

വണ്ടൂർ: കൂരാട് മംഗലശ്ശേരി മൂസ്സ ചാരിറ്റബിൾ ട്രസ്റ്റി​െൻറയും 'മരുഭൂമിയിലെ സഖാക്കൾ' പ്രവാസി കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി. മുൻ എം.പി ടി.കെ. ഹംസ ഉദ്‌ഘാടനം ചെയ്തു. പ്രദേശത്തെ അഞ്ഞൂറോളം വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. എസ്‌.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി വി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.ടി. മുഹമ്മദലി, ലോക്കൽ സെക്രട്ടറി ടി.പി. ഇബ്രാഹിം, ടി. രവീന്ദ്രൻ, വി. രാമൻകുട്ടി, ഇ.കെ. അസീസ്, ടി. സുനിൽ ബാബു, ജുനൈസ് എന്നിവർ സംസാരിച്ചു. വണ്ടൂർ: വാണിയമ്പലം എമങ്ങാട് യുനൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും ആദരിക്കൽ ചടങ്ങും നടത്തി. ഗ്രാമപഞ്ചായത്ത് അംഗം പി. മഹ്‌മൂദ്‌ ഉദ്‌ഘാടനം ചെയ്തു. 'ജ്യോതിർഗമയ' പേരിൽ നടന്ന പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിച്ചു. ക്ലബ് പ്രസിഡൻറ് എം. മുനീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. വിജിത്ത്, വാണിയമ്പലം ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ഉമ്മർ എടപ്പറ്റ, ഇ.കെ. അരുൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.