കാളികാവിൽ മാലിന്യ സംസ്‌കരണ പദ്ധതി താളം തെറ്റി; വീടുകളില്‍ പ്ലാസ്​റ്റിക് ചാക്കുകള്‍ കെട്ടിക്കിടക്കുന്നു

കാളികാവ്: സംസ്ഥാന സര്‍ക്കാറി​െൻറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാളികാവില്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനം പരാജയം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പ്ലാസ്റ്റിക് നിരോധന പദ്ധതി നിശ്ചലമായതോടെ വീടുകളിലും കവലകളിലും മാലിന്യം കുമിയുന്നു. സമ്പൂര്‍ണ പ്ലാസ്റ്റിക് രഹിത ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ശേഖരിച്ച മാലിന്യം കര്‍ണാടകയിലെ റീസൈക്ലിങ് ഫാക്ടറികളിലേക്ക് കയറ്റി അയച്ചിരുന്നു. ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും വ്യാപാരികളും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു മാലിന്യങ്ങള്‍ ശേഖരിച്ചത്. എന്നാല്‍, നിലവിലെ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തില്‍ ഒരു തുടര്‍നടപടിയും ചെയ്തില്ല. ഇതോടെയാണ് വീടുകളില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകാന്‍ ആളില്ലാതെ വീടുകളില്‍ കുമിഞ്ഞ് കൂടിക്കിടക്കുന്നത്. കാളികാവ് പൊലിസ് സ്റ്റേഷന് സമീപം ബര്‍മ്മ മജീദി​െൻറ വീട്ടില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ അധികൃതരെ കാത്ത് കെട്ടിക്കിടക്കുകയണ്. മഴ പെയ്തതോടെ ആ ചാക്കുകളില്‍ കൊതുകുകള്‍ പെറ്റുപെരുകയാണെന്നാണ് പരാതി. ജില്ലയില്‍ ഏറ്റവും കൂടുകള്‍ ഡെങ്കി രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ മാലിന്യ നിക്ഷേപം ജനം ആശങ്കയോടെയാണ് കാണുന്നത്. പടം-കാളികാവ് പൊലിസ് സ്റ്റേഷന് സമീപം ബര്‍മ്മ മജീദി​െൻറ വീട്ടില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് ചാക്കുകള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.