എട്ട്​ വയസ്സുകാരിയെ പീഡിപ്പിച്ച കേസ്​: യുവാവ്​ അറസ്​റ്റിൽ

നിലമ്പൂർ: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ നിലമ്പൂർ സി.ഐ കെ.എം. ബിജു അറസ്റ്റ് ചെയ്തു. കരിമ്പുഴ തെക്കരതൊടി ഷമീർ ബാബുവാണ് (32) അറസ്റ്റിലായത്. പെൺകുട്ടി നിരന്തരമായി പീഡനത്തിനിരയാകുന്നുവെന്ന് ചൈൽഡ് ലൈനി​െൻറ ടോൾ ഫ്രീ നമ്പറിൽ രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസൽ ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.