നീന്തിത്തിമർക്കാൻ ഇടമൊരുങ്ങി; വരണികുളം പുതുക്കിപ്പണിയുന്നു

കണ്ണമംഗലം: കണ്ണമംഗലം പാടത്തെ വരണികുളം പുതുക്കിപ്പണിയുന്നു. കുളത്തി​െൻറ കൽമതിലുകൾ പുതുക്കിപ്പണിതും മണ്ണും െളിയും വാരി ആഴം കൂട്ടുന്നതോടെ പ്രദേശത്തുകാർക്ക് നീന്തിത്തിമിർക്കാനും കൃഷി ആവശ്യങ്ങൾക്കും കുളം പ്രയോജനപ്പെടും. ജില്ല പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് നിരവധി വർഷം പഴക്കമുള്ള കുളത്തി​െൻറ പുനരുദ്ധാരണം നടക്കുന്നത്. കുളത്തി​െൻറ അറ്റകുറ്റപ്പണിക്ക് തദ്ദേശസ്ഥാപനങ്ങൾ നിരവധി തവണ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, അറ്റകുറ്റപണി നടത്താത്തതിനാൽ കര ഇടിഞ്ഞും െളി നിറഞ്ഞും കുളം ഉപയോഗശൂന്യമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.