സെലിബ്രേഷ്യ- ഏഷ്യൻ ഫാഷൻ ഫെസ്​റ്റ്​ മഞ്ചേരി റഷീദ് സീനത്തിൽ

ബിസിനസ് മഞ്ചേരി: കേരളത്തിലാദ്യമായി വിവിധ ഏഷ്യൻ രാജ്യങ്ങളിലെ ഫാഷൻ വസ്ത്രങ്ങൾ അവതരിപ്പിക്കുന്ന 'സെലിബ്രേഷ്യ' ഫാഷൻ ആഘോഷം മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ് മാളിൽ 19ന് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇന്ത്യ, തുർക്കി, മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ, ജപ്പാൻ, ചൈന, കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിലും അറബ് രാജ്യങ്ങളിലും പ്രചാരത്തിലിരിക്കുന്ന നൂതന ഫാഷൻ പ്രവണതകളെ കോർത്തിണക്കിയാണ് സെലിബ്രേഷ്യ ഒരുങ്ങുന്നത്. യൂറോപ്യൻ - ഏഷ്യൻ സങ്കര വസ്ത്ര സങ്കൽപ്പങ്ങളാണ് തുർക്കി ഫാഷൻ വസ്ത്രങ്ങൾ. ഇസ്ലാമിക വസ്ത്രധാരണ രീതിയിൽ പാശ്ചാത്യ വസ്ത്ര അഭിരുചി കൂട്ടിച്ചേർത്തതാണ് ഇതി​െൻറ പ്രത്യേകത. അറബ് രാജ്യങ്ങളിൽനിന്നുള്ള അബായ, ഹിജാബ്, പർദ, സ്കാർഫ് എന്നിവക്ക് പുറമെ പ്രത്യേക അറേബ്യൻ ഫാൻസി ഗൗണുകൾ, അറബ് -പാശ്ചാത്യ വസ്ത്രങ്ങൾ തുടങ്ങിയവ 'സെലിബ്രേഷ്യ' ആഘോഷത്തി​െൻറ പ്രത്യേകതയാണ്. മുഅല്ലിം മുതഅല്ലിം വിഭാഗത്തിനായി കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള വൈറ്റ് സാറ്റിൻ വസ്ത്രങ്ങളുടെ നീണ്ട നിരയും മേളയെ ആകർഷകമാക്കും. കന്തൂറ, തോപ്പ് നൗ, അഗാൾ ഓയിൽ ഷാൾ, വൈറ്റ് ധോത്തികൾ, ഒമാൻ, ബംഗ്ലാദേശ് തൊപ്പികൾ എന്നിവയുടെ ശേഖരവും ഉണ്ടാകും. പെൺകുട്ടികൾക്കായി വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇന്തോ പാശ്ചാത്യ വസ്ത്രങ്ങൾ, സാറാറ ഗറാറ, മാക്സി ഫിറ്റ് ടോപ്പുകൾ, ബെൽ സ്ലീവ് ടോപ്പുകൾ എന്നിവയുടെ മനോഹരമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങൾക്കും യോജിച്ച ഇന്ത്യൻ- വിദേശ ബ്രാൻഡഡ് വസ്ത്രങ്ങളും ലഭ്യമാണ്. റഷീദ് സീനത്ത് വെഡ്ഡിങ് മാൾ ഏപ്രിലിൽ അവതരിപ്പിച്ച മുഗൾ എഡിഷൻ വിവാഹ വസ്ത്രശ്രേണിക്ക് അഭൂതപൂർവമായ സ്വീകാര്യതയാണ് ലഭിച്ചതെന്ന് വെഡ്ഡിങ് മാൾ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സീനത്ത് റഷീദ് പറഞ്ഞു. വസ്ത്ര വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള റഷീദ് സീനത്ത് ഒരു ലക്ഷം സ്ക്വയർ ഫീറ്റിൽ ഒരുക്കിയ കേരളത്തിലെ ആദ്യത്തെ വെഡ്ഡിങ് മാളാണ് റഷീദ് സീനത്ത് വെഡ്ഡിങ് മാൾ. റമദാൻ സീസണിലേക്ക് ഇത്രയേറെ രാജ്യങ്ങളുടെ വസ്ത്ര വൈവിധ്യം കേരളത്തിൽ ഇതാദ്യമാണെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.