മറിഞ്ഞ ടാങ്കർ ഉയർത്താൻ ശ്രമിച്ചത്​ ഗതാഗതക്കുരുക്കിനിടയാക്കി

പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ ചെർപ്പുളശ്ശേരി റോഡ് ജങ്ഷനു സമീപം മറിഞ്ഞ ടാങ്കർ ലോറി ഉയർത്താൻ ശ്രമിച്ചത് വൻ ഗതാഗതകുരുക്കിനിടയാക്കി. ചൊവ്വാഴ്ച പുലർച്ചയാണ് പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി മറിഞ്ഞത്. വീടി​െൻറ മതിൽ തകർത്താണ് ലോറി മറിഞ്ഞത്. റോഡിന് വശത്തായതിനാൽ ഗതാഗതം മുടങ്ങിയില്ല. എന്നാൽ ഉച്ചയോടെ ഒരു മുൻകരുതലും സ്വീകരിക്കാതെ വലിയ ക്രെയിനുകൾ ഉപയോഗിച്ച്‌ ലോറി ഉയർത്താൻ ശ്രമിച്ചതാണ് കുരുക്കിനിടയാക്കിയത്. വാഹനം ഉയർത്തുന്നതിന് മുന്നോടിയായി തിരക്കേറിയ റോഡിൽ ഗതാഗതം തിരിച്ചുവിടാൻ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് പെരിന്തൽമണ്ണ നഗരം വരെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ജൂബിലി റോഡ് അടക്കമുള്ള ഇടറോഡുകളിൽനിന്ന് വാഹനങ്ങൾ എത്തിയതോടെ ഇതുവഴി കടന്നുപോകേണ്ട ദീർഘദൂര ബസുകൾ ഉൾപ്പെടെ കുരുക്കിലകപ്പെട്ടു. അര മണിക്കൂർ ശ്രമിച്ചിട്ടും ടാങ്കർ ഉയർത്താനായില്ല. കുരുക്കിലകപ്പെട്ട യാത്രക്കാരുടെ പ്രതിഷേധം ഉയർന്നതോടെ ശ്രമം ഉേപക്ഷിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.