പെരിന്തൽമണ്ണ: പുരോഗമനം നടിക്കുന്ന സാഹിത്യകാരന്മാര്‍ വരെ സമൂഹത്തിൽ മലീമസമായ മൂല്യബോധം വളർത്തുന്നതില്‍ പങ്കാളികളാന്നെന്ന് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. അങ്ങാടിപ്പുറത്ത് എസ്.എഫ്.ഐ ജില്ല സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സാമൂഹിക വ്യവസ്ഥയോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ബുദ്ധിജീവികള്‍ അക്കാദമിക സമൂഹത്തിലുണ്ടാകുന്നുണ്ട്. ഇതിെനതിരെ എസ്.എഫ്.ഐ പോലുള്ള വിദ്യാര്‍ഥി സംഘടനകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എന്‍.എം. ഷെഫീഖ് പതാക ഉയര്‍ത്തി. ടി.കെ. റഷീദലി, പി. വിപിന്‍, ടി.പി. രഹ്ന സബീന, എന്‍.എം. ഷെഫീഖ്, വി. ആതിര, എന്‍.എം. സജാദ്, അമ്പിളി തിരൂര്‍, ഇ. അഫ്‌സല്‍, കെ.എ. സക്കീര്‍, എ. ജോഷിത് എന്നിവർ സംബന്ധിച്ചു. ജില്ല സെക്രട്ടറി പി. ഷബീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമാപന ദിവസമായ ബുധനാഴ്ച രാവിലെ പ്രമേയങ്ങളും 11.30ന് െതരഞ്ഞെടുപ്പും നടക്കും. 12ന് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.