മണ്ണാർക്കാട്: സഹകരണ പ്രസ്ഥാനത്തിന് ആധുനികവത്കരണം വേണമെന്നും ബാങ്കിങ് മേഖലയിൽ പുതുമയാർന്ന ഉൽപന്നങ്ങൾ നൽകാൻ കഴിയണമെന്നും സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുമരംപുത്തൂർ സർവിസ് ബാങ്കിെൻറ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കെ.എ. കമ്മാപ്പ അധ്യക്ഷത വഹിച്ചു. ആദ്യകാല മെംബർമാരെ ആദരിച്ചു. പഞ്ചായത്തിലെ മികച്ച നെൽ കർഷകർക്കുള്ള അവാർദാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി നിർവഹിച്ചു. വിരമിക്കുന്ന ജീവനക്കാർക്കുള്ള ഉപഹാര സമർപ്പണം സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ എം.കെ. ബാബു നൽകി. സെക്രട്ടറി സി.ടി. രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡൻറ് എസ്.ആർ. ഹബീബുല്ല സ്വാഗതവും വൈസ് പ്രസിഡൻറ് പി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം സീമ കൊങ്ങശ്ശേരി, േബ്ലാക്ക് പഞ്ചായത്ത് മെംബർമാരായ ജംഷീന മെഹബൂബ്, എം. അവറ, രാജൻ ആമ്പാടത്ത്, സഹകരണ സംഘം അസി. രജിസ്ട്രാർ പി. ഉദയൻ, സി.പി.എം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി.എ. സിദ്ദീഖ്, പി. മനോമോഹനൻ, എം. പുരുഷോത്തമൻ, ജി. സുരേഷ്കുമാർ, പി. പ്രഭാകരൻ, എം. ഗോപിനാഥൻ, എ.പി. ബാലകൃഷ്ണൻ, എൻ. കുട്ടിശങ്കരൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.