പാലക്കാട്: കേരള പഞ്ചായത്ത് പെൻഷനേഴ്സ് ഓര്‍ഗനൈസേഷെൻറ സ്‌പെഷല്‍ കൺവെന്‍ഷന്‍ 10ന് രാവിലെ പത്തിന് ശിക്ഷക് സദനില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തുകളില്‍നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശിച്ച അനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. പഞ്ചായത്തുകളിലും പഞ്ചായത്ത് വകുപ്പുകളിലും സേവനമനുഷ്ഠിച്ച ജീവനക്കാരുടെ 1990 ജനുവരി ഒന്ന് മുതല്‍ക്കുള്ള കംബൈന്‍ഡ് ഗ്രഡേഷന്‍ പട്ടിക തയാറാക്കി ആനുകൂല്യം നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഇത് സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ക്ക് കൂടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം. സര്‍ക്കാറിെൻറ നിഷേധാത്മക നിലപാടിനെ കുറിച്ച് സ്‌പെഷൽ കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും. വാർത്തസമ്മേളനത്തിൽ ചെയര്‍മാന്‍ എ.കെ. സുല്‍ത്താന്‍, വി. മദനമോഹന്‍, വി. പുരുഷോത്തമന്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.