കെ.എസ്.ബി.എ കലക്ടറേറ്റ് മാര്‍ച്ച് 10ന്

പാലക്കാട്: സംസ്ഥാന ക്ഷേമനിധി ബോര്‍ഡ് അംഗത്വം പുതുക്കുക, വര്‍ധിപ്പിച്ച അംശാദായം ഗഡുക്കളായി അടക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുക, മരണാനന്തര ആനുകൂല്യം അഞ്ച് ലക്ഷമായി വര്‍ധിപ്പിക്കുക, ബാര്‍ബർ‍-ബ്യൂട്ടിഷ്യന്‍ തൊഴിലാളികളെ ഇ.എസ്‌.ഐ പരിധിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍സ് അസോസിയേഷ‍​െൻറ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് 10ന് രാവിലെ പത്തിന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ. സുരേഷ് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ജില്ലയിലെ അസോസിയേഷന്‍ അംഗങ്ങളുടെ ബാര്‍ബര്‍-ബ്യൂട്ടിഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് പി. സുബ്രഹ്മണ്യന്‍, യു.എന്‍. തമ്പി, എ. സുരേഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.