ജില്ല നേതൃ ക്യാമ്പ് മേയ് 11, 12 തീയതികളില്‍

പാലക്കാട്: കെ.എസ്.ടി.യു ഒലവക്കോട് ധോണി ലീഡ് കോളജ് കാമ്പസിൽ നടക്കും. സംഘടന കാര്യങ്ങൾ, സര്‍വിസ് രംഗത്തെയും അക്കാദമിക മേഖലയിലേയും പ്രശ്‌നങ്ങള്‍ എന്നിവ ദ്വിദിന ക്യാമ്പിൽ ചര്‍ച്ച ചെയ്യും. ഇതു സംബന്ധിച്ച ആലോചന യോഗം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി പി.ഇ.എ. സലാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹമീദ് കൊമ്പത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കരീം പടുകുണ്ടിൽ, സി.എം. അലി, സിദ്ദീഖ് പാറോക്കോട്, വി.ടി.എ. റസാഖ്, പി.പി.എ. നാസർ, വി.പി. ഫാറൂഖ്, സഫുവാൻ നാട്ടുകൽ, എം.എൻ. നൗഷാദ്, നാസർ തേലത്ത്, കെ. ഷറഫുദ്ദീൻ, സി. ഖാലിദ്, റഷീദ് ചതുരാല, ഷിഹാബ് തൃത്താല എന്നിവർ സംസാരിച്ചു. കാട്ടാനക്കൂട്ടത്തി‍​െൻറ വിളയാട്ടം: നാട്ടുകാർ ഭീതിയിൽ മുതലമട: ചെമ്മണാമ്പതി ചപ്പക്കാട് മേഖലയിൽ കാട്ടാനക്കൂട്ടത്തി‍​െൻറ വിളയാട്ടത്തെത്തുടർന്ന് നാട്ടുകാർ ഭീതിയിൽ. തിങ്കളാഴ്ച പുലർച്ച ചപ്പക്കാട് കുഞ്ചുവേല‍​െൻറ വീട്ടിലും ഞായറാഴ്ച രാത്രി അബൂബക്കർ, മുത്തുറാവുത്തർ, സുജിത്ത് എന്നിവരുടെ കൃഷിയിടങ്ങളിലുമാണ് കാട്ടാന വ്യാപകനാശമുണ്ടാക്കിയത്. പുലർച്ച രണ്ടോടെ കുഞ്ചുവേല‍​െൻറ വീടി‍​െൻറ അടുക്കള വാതിലിൽ ആന തട്ടി. വീടി‍​െൻറ ചുറ്റും നടന്ന് പലതും നശിപ്പിച്ചു. വലിയ ജലസംഭരണി, പാത്രങ്ങൾ, വേലി എന്നിവ നശിപ്പിച്ചു. ചെറിയ കുട്ടികൾ ഉൾപ്പെടെ വീടി‍​െൻറയുള്ളിൽ ഉറങ്ങുമ്പോഴാണ് ആനയെത്തിയത്. മുത്തു റാവുത്തർ, അബൂബക്കർ, സുജിത് എന്നിവരുടെ കൃഷിയിടങ്ങളിലെത്തിയ ആന 25 വാഴ, രണ്ട് തെങ്ങ്, ഒരേക്കർ സ്ഥലത്തെ പുൽകൃഷി എന്നിവയും നശിപ്പിച്ചു. ജനവാസമേഖലയിൽ സ്ഥിരം താവളമാക്കിയ ആനക്കൂട്ടത്തിൽ ഒറ്റക്കൊമ്പനാണ് ആക്രമകാരിയായിട്ടുള്ളതെന്ന് ചപ്പക്കാട് അബൂബക്കർ പറയുന്നു. വീടുകളിൽ കയറി നാശം വിതക്കുന്ന ഒറ്റക്കൊമ്പൻ ഉൾപ്പെടെ കാട്ടാനകളെ കുങ്കിയാനകളെ ഉപയോഗപ്പെടുത്തി വനത്തിനകത്തേക്ക് കടത്തിവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലങ്കോട് റേഞ്ച് ഓഫിസർ പി. സതീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി.എ. സതീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി. മോഹൻദാസ്, വി. മണികണ്ഠൻ, എസ്. സുമേഷ് ,കെ. സന്തോഷ് തുടങ്ങിയവർ കാട്ടാന നശിപ്പിച്ച പ്രദേശങ്ങൾ സന്ദർശിച്ചു. ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മ യോഗം ചേർന്നു പാലക്കാട്: കാവേരി വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ കേരളം നല്‍കിയ റിവ്യു പെറ്റിഷന്‍ സുപ്രീം കോടതി വിധികള്‍ക്കും ലോകരാജ്യങ്ങള്‍ അംഗീകരിച്ച ജലചട്ടങ്ങള്‍ക്കും എതിരാണെന്നും ഇതുവഴി ഭാരതപ്പുഴക്ക് ലഭ്യമാവേണ്ട ജലം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മ യോഗം ആരോപിച്ചു. ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മ ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഭാകരന്‍, ജോ. സെക്രട്ടറി ശരവണൻ, ട്രഷറര്‍ അബ്ദുൽ അസീസ്, മോഹന്‍ ദാസ്, കെ. ജനാർദനന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.