'ചലനം' വാർഷികവും കലാപരിപാടികളും

'ചലനം' വാർഷികവും കലാപരിപാടികളും വള്ളുവമ്പ്രം: അത്താണിക്കൽ കാരുണ്യകേന്ദ്രത്തിന് കീഴിലെ ഭിന്നശേഷി കൂട്ടായ്മയായ 'ചലനം'ത്തി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമവും കലാപരിപാടിയും സാമൂഹ്യക്ഷേമ വകുപ്പ് ഓഫിസർ കൃഷ്ണ മൂർത്തി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കുള്ള വിവിധ ആനുകൂല്യങ്ങളെ കുറിച്ച് അദ്ദേഹം രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി. മജീഷ്യൻ മലയിൽ ഹംസ മാജിക് ഷോ അവതരിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു. മോങ്ങം യൂനിറ്റി പാലിയേറ്റീവ് ഏർപ്പെടുത്തിയ മികച്ച ഭിന്നശേഷി പ്രോഗ്രാം സംഘാടകക്കുള്ള പ്രത്യേക അവാർഡ് യൂനിറ്റി പാലിയേറ്റീവ് വൈസ് ചെയർമാൻ ഉസ്മാൻ ഹാജി ഫസീല റഫീഖിന് നൽകി ആദരിച്ചു. കാരുണ്യകേന്ദ്രം ചെയർമാൻ ശഫീഖ് അഹ്മദ്, സെക്രട്ടറി അലി അഷ്റഫ്, ചലനം കോഒാഡിനേറ്റർ കെ. റഫീഖ്, കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.