പത്തിരിപ്പാല: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാർഥികളെ മണ്ണൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഫീക് ഉപഹാരം നൽകി. പഞ്ചായത്ത് അംഗം നൂർജഹാൻ, ജാസ്മിൻ, സൗമിനി, ബിന്ദു, വിനീത, ഷിഹാബ്, കനകരാജ്, ഫഹദ്, സദ്ദാം, പ്രേമദാസൻ എന്നിവർ പങ്കെടുത്തു. കോങ്ങാട്: എസ്.എസ്.എൽ.സി ഉന്നത വിജയികളെ ജനപ്രതിനിധികൾ വീട്ടിലെത്തി നേരിട്ട് അനുമോദിച്ചു. മണിക്കശേരി അഞ്ചാം വാർഡിലെ എസ്.എസ്.എൽ.സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഉണ്ണി, സഞ്ജയ്, രാകേഷ്, സുബിനവ് എന്നീ വിദ്യാർഥികളെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി ........, വാർഡ് മെംബർ സുരേഷ് എന്നിവർ ഇവരുടെ വീടുകളിലെത്തി അനുമോദിച്ചത്. ഭരണ സമിതി സ്ഥാനമേറ്റു വടവന്നൂർ: കാർഷിക സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പുതിയ ഭരണ സമിതി സ്ഥാനമേറ്റു. ബാങ്ക് പ്രസിഡൻറായി കെ.എസ്. സക്കീർ ഹുസൈൻ, വൈസ് പ്രസിഡൻറ് കെ. വാസുദേവൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ്ങ് ഓഫിസർ കെ. രമേശ് കുമാർ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. ജനകീയ പ്രതിരോധം തീർത്തു കുഴൽമന്ദം: മൈക്രോഫിനാൻസ് തട്ടിപ്പുകൾക്കെതിരെ ജനതാദൾ യു.ഡി.എഫ്. വിഭാഗം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധം തീർത്തു. പരിപാടിയുടെ ഭാഗമായി തേങ്കുറുശ്ശി പഞ്ചായത്തിൽ കാൽനട ജാഥ നടത്തി. നെല്ലിക്കൽക്കാട് നിന്ന് ആരംഭിച്ച ജാഥ തേങ്കുറുശ്ശി പഞ്ചായത്ത് ജങ്ഷനിൽ സമാപിച്ചു. ജാഥ ക്യാപറ്റൻ എ.എം. ഷിബു, ജില്ല പ്രസിഡൻറ് എം.എം. കബീർ, ജില്ല സെക്രട്ടറി കെ.എസ്. ജെയിംസ്, അക്ബറലി, അഡ്വ. എം. വേലപ്പൻ, എം.എം. ഹനീഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.