പാലക്കാട്: യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം സി.പി.എം പിന്തുണയോടെ പാസായതോടെ പാലക്കാട് നഗരസഭയിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. ഇതോടെ ആരോഗ്യ സ്ഥിരംസമിതിയൊഴികെയുള്ള മൂന്ന് സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങളാണ് ബി.ജെ.പിക്ക് നഷ്ടമായത്. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷക്കെതിരായ അവിശ്വാസപ്രമേയത്തിന് യു.ഡി.എഫ് നോട്ടീസ് നൽകിയിട്ടുണ്ട്. ബി.ജെ.പിയിലെ ടി. ബേബി അധ്യക്ഷയായ വികസനകാര്യ സ്ഥിരംസമിതിയില്‍ ബി.ജെ.പി -നാല്, യു.ഡി.എഫ് -നാല്, സി.പി.എം -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എം പിന്തുണയോടെ അഞ്ചംഗങ്ങളുടെ വോട്ട് ലഭിച്ചതിനാൽ അവിശ്വാസം പാസായി. നേരത്തേ ക്ഷേമകാര്യം, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്മാര്‍ക്കെതിരായ അവിശ്വാസം പാസായിരുന്നു. ആരോഗ്യകാര്യ സ്ഥിരംസമിതിയിലേക്കുള്ള അവിശ്വാസം എൽ.ഡി.എഫ് സ്വതന്ത്ര അംഗത്തിെൻറ വോട്ട് അസാധുവായതിനാലാണ് പരാജയപ്പെട്ടത്. ധനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ തന്നെയായതിനാല്‍ ഇതിന് പ്രത്യേകം നോട്ടീസ് നല്‍കില്ല. സ്ഥിരംസമിതിയിലേക്കുള്ള നടപടികൾ പൂര്‍ത്തിയായാല്‍ വൈസ് ചെയര്‍മാനും ചെയര്‍പേഴ്‌സനുമെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് യു.ഡി.എഫ് നേരത്തേ അറിയിച്ചിരുന്നു. അതേസമയം, ക്രമവിരുദ്ധമായാണ് വികസനകാര്യ സ്ഥിരംസമിതിക്കെതിരായ അവിശ്വാസപ്രമേയം പരിഗണിച്ചതെന്ന് നഗരസഭ വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ ആരോപിച്ചു. കോടതിയെ സമീപിക്കുമെന്നും പിൻവാതിലിലൂടെ അധികാരത്തിലേറാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.