ടാക്സി ഡ്രൈവേഴ്സ് കൺവെൻഷൻ ഇന്ന്

തിരൂർ: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ തിരൂർ സോൺ കൺവെൻഷൻ ചൊവ്വാഴ്ച തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കള്ള ടാക്സി, ആഡംബര കാറുകൾ എന്നിവയുടെ കടന്നുകയറ്റത്തിനെതിരെ പ്രക്ഷോഭത്തിന് രൂപം നൽകും. ഉച്ചക്ക് രണ്ടിന് തിരൂർ ജോ. ആർ.ടി.ഒ ജി.എസ്. സജി പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.ഐ അബ്ദുൽ ബഷീർ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ സ്മാസ് മുഹമ്മദ് തിരൂർ, ശ്രീനി പൂക്കയിൽ, െസയ്തു തിരൂർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.