പൂക്കോട്ടൂർ: കലർപ്പില്ലാത്ത ഹജ്ജ് കർമത്തിനായി തീർഥാടകർ ഹൃദയത്തെ പാകപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിനെത്തിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എ.എം. കുഞ്ഞാൻ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, കെ. മുഹമ്മദുണ്ണി ഹാജി, കെ.പി. ഉണ്ണീതു ഹാജി, കെ.എം. അക്ബർ, എം. മുഹമ്മദ്, അബ്ദുറഹ്മാൻ കാരാട്ട് എന്നിവർ സംസാരിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന പ്രാർഥനക്ക് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി. ഹസൻ സഖാഫി പൂക്കോട്ടൂർ, പി.പി. ഹുസൈൻ മുസ്ലിയാർ, പി.എം. അലവി ഹാജി, കെ. മൻസൂർ എന്ന കുഞ്ഞിപ്പു എന്നിവർ സംസാരിച്ചു. യൂസുഫ് വേട്ടശ്ശേരി, ഹുസൈൻ മന്നത്തൊടി, കെ. മമ്മദ് ഹാജി, മുജീബ് കൊടക്കാടൻ, കെ. മായീൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.