പരിഷത്ത്​ വർണോത്സവത്തിന് നിലമ്പൂരിൽ തുടക്കം

നിലമ്പൂർ: കേരള ശാസ്ത്രസാഹിത‍്യ പരിഷത്ത് യൂറീക്ക വിജ്ഞാനോത്സവത്തി‍​െൻറ ഭാഗമായി നടത്തുന്ന സംസ്ഥാന വർണോത്സവത്തിന് നിലമ്പൂർ മുക്കട്ട ഗവ. എൽ.പി സ്കൂളിൽ തുടക്കം. ആർടിസ്റ്റ് സഗീർ ഉദ്ഘാടനം ചെയ്തു. വരക്കാനും എഴുതാനും പറയാനും പേടിക്കുന്ന ഈ ഇരുണ്ടകാലത്ത് പ്രതിരോധത്തി‍​െൻറ സമരമുഖം വരയിലൂടെ തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ. അരുൺകുമാർ അധ‍്യക്ഷത വഹിച്ചു. അഡ്വ. കെ.കെ. രാധാകൃഷ്ണൻ, സുരേഷ് തിരുവാലി, വി. വിനോദ്, സജി ജേക്കബ്, കെ.ടി. അഷ്റഫ് എന്നിവർ സംസാരിച്ചു. ജനു മഞ്ചേരി, അജയ് സാഹ, പ്രദീപ് നിലമ്പൂർ എന്നിവർ ക്ലാസെടുത്തു. പരിസ്ഥിതി, വികസനം, ആരോഗ‍്യം, ഇരുണ്ടകാലത്തെ കല എന്നിവ പ്രമേയമാക്കിയാണ് ചിത്രരചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.